KeralaLatest NewsNews

വീട്ടുകാരുമായി അടുപ്പമില്ലാത്ത ചെല്ലപ്പന്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് അറിഞ്ഞത് മരണവാര്‍ത്തയിലൂടെ

കുറ്റിപ്പുറം : പതിനഞ്ചു വർഷമായി വീട്ടുകാരുമായി ബന്ധമൊന്നുമില്ലാതെ ജീവിച്ചയാളുടെ മരണശേഷമാണ് ഇയാൾ ജീവിച്ചിരുന്നുവെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞത്.കൊല്ലം കരുനാഗപള്ളി കുലശേഖരപുരം സ്വദേശിയായ ചെല്ലപ്പനാണ് 15 വർഷം മുമ്പ് വീട് വിട്ട് ഇറങ്ങിയത്.

കുറ്റിപ്പുറത്ത് ചില കടകളില്‍ ജോലിക്ക് നിന്നിരുന്ന ചെല്ലപ്പന്‍ പതിനഞ്ചു വര്‍ഷമായി തനിച്ചാണു താമസം.അതുകൊണ്ട് വീട്ടുകാർ അന്വേഷിച്ചതുമില്ല.കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തിനടുത്ത തൃക്കണാപുരത്ത് ഇയാൾ മരിച്ചു കിടക്കുകയായിരുന്നു. രാവിലെ മുതല്‍ വഴിയോരത്ത് കാണപ്പെട്ട ചെല്ലപ്പന്‍ മദ്യപിച്ചു കിടക്കുകയാണെന്ന ധാരണയിലായിരുന്നു നാട്ടുകാര്‍. അതുകൊണ്ടു തന്നെ ആരുംഇദ്ദേഹത്തെ തിരിഞ്ഞു നോക്കിയില്ല.

Read also:കെഎസ്ആര്‍ടിസി പെന്‍ഷന്‍കാർക്ക് കെ.ബി.ഗണേഷ്‌കുമാറിന്റെ പരസ്യ വിമർശനം

പോലീസ് എത്തിയശേഷമാണ് ചെല്ലപ്പന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.മരിച്ചയാളുടെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് നാട്ടുകാർ അമ്പരന്നത്.കഴിഞ്ഞ പതിനഞ്ച് വർഷമായി ചെല്ലപ്പൻ വീട്ടുകാരുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുകയാണ്.മരണ വിവരം പറയാനെത്തിയവരുടെ വാക്കുകളിൽ നിന്നാണ് ചെല്ലപ്പൻ ഇതുവരെ ജീവിച്ചിരുന്നിരുന്നു എന്ന സത്യം വീട്ടുകാർ മനസിലാക്കിയത്.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button