Latest NewsArticleWomenLife Style

സീമന്തരേഖയില്‍ സിന്ദൂരം തൊടല്‍; ഈ ആചാരത്തിന്‍റെ രഹസ്യമെന്താണ്?

സിനിമാ -സീരിയല്‍ കഥാപാത്രങ്ങളുടെ വേഷ വിധാനങ്ങളെ അനുകരിക്കുന്നവരാണ് സ്ത്രീകള്‍. അവരെപോലെ വിവാഹിതരായ സ്ത്രീകള്‍ സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തുന്നത് നമ്മള്‍ കാണാറുണ്ട്. ഒരു സ്ത്രീ വിവാഹിതയാണോ എന്ന് തിരിച്ചറിയാന്‍ സീമന്ത രേഖയിലെ കുങ്കുമം സഹായിക്കും. എന്നാല്‍ ഭാരത സ്ത്രീകള്‍ക്കിടയിലെ ഈ ആചാരത്തിന്‍റെ രഹസ്യമെന്താണെന്നു അറിയാമോ?

വിവാഹിതയായ ശേഷം സ്ത്രീകള്‍ തലമുടി പകുത്ത്‌ അതിനു നടുവിലുള്ള രേഖയില്‍ നെറ്റിയുടെ മുകള്‍ഭാഗം മുതല്‍ ഉച്ചിമധ്യം വരെ ചുവന്ന കുങ്കുമം അണിയുന്നു. വിവാഹമെന്ന ഭോഗാത്മക ചടങ്ങു പോലും ഈശ്വരാത്മകമായ യോഗരൂപമാകണമെന്ന സൂചനയാണിത്‌. താന്ത്രിക വിധിപ്രകാരം സീമന്ത രേഖയെന്നാല്‍ ശിരോമധ്യത്തിന്‍റെ സാങ്കല്‍പ്പിക രേഖയാണ്. രണ്ടുപുരികങ്ങളുടെയും ഇടയിലായി മൂക്കിനു മുകളിലായി ഉള്ളത് ആജ്ഞാചക്രം. ഇവിടെ നിന്ന് മുകളിലേക്ക് പന്ത്രണ്ട് സ്ഥാനങ്ങള്‍. അവസാന സ്ഥാനം (സീമന്തം) ശിരോമധ്യം എന്ന് പേരില്‍ അറിയപ്പെടുന്നു.

സീമന്തരേഖയെന്നാല്‍ പരിധി അവസാനിക്കുന്നിടം. അതായത്, ജീവാത്മാവിന്‍റെ പരിധി വിട്ട് പരമാത്മാവിലെത്തുന്നിടം. ശിവശക്തി സംബന്ധം പോലെ ഭൂമിയില്‍ സൃഷ്ടിക്കു തയ്യാറാകുന്ന മനുഷ്യസ്ത്രീ പുരുഷനു പത്നിയാകുമ്പോള്‍ സ്ത്രീക്ക്‌ പരമാത്മപുരുഷന്‍ എന്ന അഭയസ്ഥാനം അപ്രസക്തമാകുന്നു. അതുകൊണ്ട്‌ പരമാത്മസ്ഥാനത്തേക്കു പോകുന്ന സീമന്തരേഖയെ ആസക്തിയുടെ ചിഹ്നമായ ചുവപ്പു നിറം കൊണ്ട്‌ മറയ്ക്കുന്നു. ചുവപ്പ്‌ രജോഗുണമാണ്‌. സൃഷ്ടിക്കാവശ്യമായ വികാരത്തെയാണ്‌ ഈ നിറം സൂചിപ്പിക്കുന്നത്‌. മാതാവാകാന്‍ തയ്യാറെടുത്ത് വിവാഹിതയാവുന്ന സ്ത്രീ ഒരു പുരുഷന്‍റെ സഹായത്തെയാണ് തേടുന്നത്. ശിരസ്സിലെ മുടി പകുത്ത് ചുവന്ന കുങ്കുമം അണിയുന്നത് ഭര്‍തൃമതിയാണ് എന്നതിനും കന്യകാത്വം ഭേദിക്കപ്പെട്ടു എന്നതിനും തെളിവായാണ് തന്ത്രശാസ്ത്ര വിധി വിശദീകരിക്കുന്നത്.

നീണ്ട മംഗല്യഭാഗ്യത്തിന് ചെയ്യേണ്ട ചില കാര്യങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button