Latest NewsNewsIndiaTechnology

വിവോയുടെ പുതിയ മോഡലുകള്‍ വിപണിയിൽ

വിപണിയില്‍ വിവോയുടെ പുതിയ മോഡലുകള്‍ എത്തുന്നു . വിവോയില്‍ നിന്നും 2018 ന്റെ വിപണിയില്‍ ആദ്യം എത്തുന്നത് Vivo X20 Plus എന്ന മോഡലാണ്. ഈ മോഡലുകള്‍ക്ക് 6.43 ഇഞ്ചിന്റെ ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത്.ഇത് 1080പിക്സല്‍ റെസലൂഷന്‍ കാഴ്ചവെക്കുന്നുണ്ട്.

ഇതിന്റെ പ്രവര്‍ത്തനം Snapdragon 660 പ്രോസസറിലാണ് നടക്കുന്നത്. 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് ,256 ജിബിവരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ്. ഇതിനു 12 മെഗാപിക്സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമറയും കൂടാതെ 12 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയും ആണ് നല്‍കിയിരിക്കുന്നത്.

read also: പുതുവര്‍ഷത്തില്‍ വിലക്കിഴിവുമായി വിവോ

ഇതിന്റെ ഓ എസ് പ്രവര്‍ത്തനം Android 7.1.1 ലാണ്.ഈ മോഡലുകള്‍ 3905mAhന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട്. ഇതിന്റെ ഇന്ത്യന്‍ വിപണിയിലെ വില ഏകദേശം 29000 രൂപയ്ക്ക് അടുത്തുവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button