കിടപ്പറയിലെ ചെറിയ പാളിച്ചകൾ പോലും പങ്കാളികൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്ന് മനശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കിടപ്പറയിലെ സ്വരച്ചേർച്ചകൾ ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. നിർഭാഗ്യമെന്ന് പറയട്ടെ ആധുനികതയുടെ ജോലിത്തിരക്കിന്റെ ഭാഗമായി കൂടെകയറുന്ന മാനസിക സംഘർഷങ്ങൾ പലപ്പോഴും കിടപ്പറയിലേക്കും എത്താറുണ്ടെന്നതാണ് സത്യം.
നർമബോധം / ചിരി
ശരീരത്തിലെ മറ്റേത് പ്രവർത്തിയെയും പോല തന്നെ സെക്‌സിനും ഏറെ ഉത്തമമാണ് ചിരി. എല്ലാം മറന്ന് ചിരിക്കുമ്പോൾ ശരീരത്തിലെ സ്ട്രെസ് ഹോർമോണുകളുടെ തോത് കുറയുമെന്നും ഇത് കിടപ്പറയിലെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നും അമേരിക്കൻ കോളേജ് ഒഫ് സെക്‌സോളജിസ്‌റ്റ് അംഗം ഡോ.ചൂബ പറയുന്നു. ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽ പോലും നർമത്തിന്റെ മേമ്പൊടി ചാർത്തുന്നത് നല്ലതാണെന്നും അദ്ദേഹം പറയുന്നു.
മുൻ കാല അനുഭവങ്ങളിൽ നിന്നും പഠിക്കുക
മുൻകാല കിടപ്പറ അനുഭവങ്ങളിൽ ഏതാണ് കൂടുതൽ ആനന്ദം നൽകിയതെന്നും ഏതൊക്കെ ഒഴിവാക്കണമെന്നും പങ്കാളികൾ തുറന്ന് സംസാരിക്കണം. ഇത് കിടപ്പറയിലെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനൊപ്പം പങ്കാളികൾ തമ്മിലുള്ള ആത്മബന്ധത്തിലെ ഇഴയടുപ്പം കൂട്ടാനും ഉപകരിക്കും.
തനിക്ക് എന്താണ് വേണ്ടതെന്ന തിരിച്ചറിവ്
കിടപ്പറയിൽ പങ്കാളിയിൽ നിന്നും താൻ എന്താണ് ആഗ്രഹിക്കുന്നതെന്ന് ഓരോരുത്തരും കൃത്യമായി മനസിലാക്കേണ്ടത് അത്യാവശ്യമാണ്. സ്വന്തം ലൈംഗിക തൃഷ്‌ണകളെ മനസിലാക്കാൻ സ്വയം ഭോഗം ഒരു ഉത്തമ ഉപാധിയാണ്. ഇങ്ങനെ കിട്ടുന്ന അറിവ് കിടപ്പറയിലേക്ക് കൂടി പകർത്തിയാൽ ലൈംഗിക ജീവിതം സന്തോഷകരമാകും.
പങ്കാളികൾ തമ്മിലുള്ള ആശയവിനിമയം
സെക്‌സിന്റെ കാര്യത്തിലെ ആദ്യ പാഠം, അത് പങ്കാളികൾ തമ്മിലുള്ള ആശയവിനിമയമാണെന്ന് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നു. തന്റെ മനസിൽ പങ്കാളിയെക്കുറിച്ചുള്ള ചിന്തകൾ എന്താണെന്ന് തുറന്ന് പറയുന്നതിനൊപ്പം പങ്കാളിയുടെ മനസിലുള്ളത് കേൾക്കാനും ശ്രദ്ധിക്കണം. പങ്കാളിയുടെ മനസിലിരുപ്പ് മനസിലാക്കിയാൽ കിടപ്പറയിലെ തന്റെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും തുറന്നുകാട്ടാൻ വ്യക്തികൾ തയ്യാറാകുമെന്നും പഠനം പറയുന്നു.
കിടപ്പറയിലെ പ്രകടനമല്ല, സന്തോഷമാണ് പ്രധാനം
കിടപ്പറയിൽ പങ്കാളിക്കൊപ്പം മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കാൻ ശ്രമിക്കുന്നത് പലപ്പോഴും ലൈംഗിക ജീവിതത്തിന്റെ തകർച്ചയ്‌ക്ക് ഹേതുവാകാറുണ്ട്. പ്രകടനങ്ങൾക്ക് പകരം സ്വയം സന്തോഷിക്കാനും പങ്കാളിയെ ആനന്ദിപ്പിക്കാനും ശ്രമിക്കണം.
Post Your Comments