Latest NewsKeralaNews

അമ്മൂമ്മ കിണറ്റില്‍ വീഴുന്നത് കൊച്ചുമക്കളുടെ സെല്‍ഫി വീഡിയോയില്‍ പതിഞ്ഞു : പിന്നീട് സംഭവിച്ചത്

ആലപ്പുഴ : അമ്മൂമ്മ കിണറ്റില്‍ വീഴുന്നത് കൊച്ചുമക്കളുടെ സെല്‍ഫി വീഡിയോയില്‍ പതിഞ്ഞു. ആലപ്പുഴയിലാണ് ആള്‍മറയില്ലാത്ത കിണറ്റില്‍ സ്ത്രീ വീഴുന്നത് കൊച്ചുമക്കളുടെ സെല്‍ഫിയില്‍ പതിഞ്ഞത്. രണ്ട് ആണ്‍കുട്ടികള്‍ കിണറിനടുത്ത് കളിക്കുന്നതും ഇതില്‍ മൂത്ത കുട്ടി ഇതെല്ലാം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്യുകയായിരുന്നു. കുട്ടികള്‍ കിണറിനടുത്തേക്ക് വന്നപ്പോള്‍ അവിടെ നിന്ന് പോകാന്‍ അഅമ്മൂമ്മ അവരെ ശാസിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.ഇതിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ നിന്ന് വെള്ളം കോരുകയായിരുന്നു ഇവരുടെ അമ്മൂമ്മ.

അല്‍പ്പസമയത്തിന് ശേഷം മൂത്ത കുട്ടി സെല്‍ഫിയെടുക്കാന്‍ നോക്കുമ്പോഴായിരുന്നു അമ്മമ്മ കിണറ്റില്‍ വീണത്. ഇതും വീഡിയോയില്‍ കാണാം. കിണറ്റിലേക്ക് വീഴുന്ന സ്ത്രീ അലറിക്കരയുകയും ഇത് കേട്ട് കുട്ടികള്‍ കരയുന്നതും കേള്‍ക്കാം. മൂത്ത കുട്ടി അച്ഛനെ വിളിച്ചുകൊണ്ടുവരാമെന്ന് പറഞ്ഞ് ഓടിപോവുകയും ചെയ്യുന്നത് വരെ വീഡിയോയില്‍ കേള്‍ക്കാം. അതേസമയം സ്ത്രീ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടതായാണ് വിവരം. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button