Latest NewsArticleIndia

ഭൂമി തരാം എന്ന വാഗ്ദാനത്തില്‍ ആദിവാസികളെ ജാഥയില്‍ പങ്കെടുപ്പിച്ച് കർഷക സമരമാണെന്ന് വരുത്തിയതെന്തിന്? ഇതുവരെ കേരളത്തിലടക്കം നടപ്പിലാക്കാത്ത കാര്യങ്ങൾക്കായി സമരം : ശ്രീജിത്ത് എഴുതുന്നു

ശ്രീജിത്ത്‌ പി. എ. :

മഹാരാഷ്ട്ര മുഖ്യ മന്ത്രി ഇന്ന് രാവിലെ (കിസാന്‍ സഭ/സിപിഎം) നേതാക്കളും ആയി ചര്‍ച്ച നടത്തും മുമ്പ് നിയമസഭയില്‍ പ്രസംഗിച്ചത് ഇതായിരുന്നു.. ( വീഡീയോ ലിങ്ക് മറാഠി യിലാണ് പ്രസംഗം)

“ഒരു മഹത്തായ ജാഥയാണ് നാസിക്കില്‍ നിന്നും പുറപ്പെട്ട് ബോംബെയില്‍ എത്തിയിരിക്കുന്നത്. 90%-95% ആദിവാസികള്‍, അതും ദരിദ്രരായ ആദിവാസികള്‍ ആണ് ഇതില്‍ പങ്കെടുക്കുന്നത്. യാത്ര തുടങ്ങിയപ്പോള്‍ തന്നെ മന്ത്രി ശ്രീ. ഗിരിഷ് മഹാജന്‍ ചര്‍ച്ച ചെയ്തിരുന്നു, പ്രശ്നങ്ങള്‍ ഒക്കെ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ തയ്യാറാണ് എന്ന് നേരിട്ടറിയിച്ചിരുന്നു. പക്ഷെ അവര്‍ ജാഥ നടത്തിയെ മതിയാവൂ എന്നതില്‍ ഉറച്ച് നിന്നു. ജാഥയുടെ തുടക്കം മുതല്‍ ട്രാഫിക്ക്, മെഡിക്കല്‍, മെഡിക്കല്‍ വാന്‍ അടക്കം, തുടങ്ങിയ എല്ലാ വ്യവസ്ഥയും സര്‍ക്കാര്‍ ചെയ്തിരുന്നു.

ജാഥ നടത്തിയ ആദിവാസി ബന്ധു, സഹോദരങ്ങളേയും ഞാന്‍ അഭിനന്ദിക്കുന്നു. സര്‍ക്കാര്‍ അപേക്ഷ മാനിച്ച് സര്‍വീസ് റോഡിലൂടെ മാത്രമ് ജാഥ നടത്തി ട്രാഫിക് പ്രശ്നം ഉണ്ടാക്കാതിരുന്നതിനും, ഇന്ന് പരീക്ഷ കാരണം ട്രാഫിക് തുടങ്ങും മുമ്പ് സോമയ്യാ ഗ്രൌണ്ടില്‍ നിന്നും ആസാദ് മൈദാനത്തിലെത്തണം എന്ന അപേക്ഷയും സ്വീകരിച്ച്, അവര്‍ ഉറക്കം കളഞ്ഞ് മാര്‍ച്ച നടത്തി. ഈ മുഴുവന്‍ സമയവും മന്ത്രി ഗിരീഷ് മഹാജനും ഇത് മാനേജ് ചെയാന്‍ അവരോടൊപ്പം ഉണ്ടായിരുന്നു. അവര്‍ ഉന്നയിക്കുന്ന പ്രധാന വിഷയങ്ങളോട് സര്‍ക്കാരിനോ, ഒരു രാഷ്ട്രീയ പാര്‍ട്ടിക്കോ എതിര്‍പ്പ് ഇല്ല/ ഉണ്ടാവാനിടയില്ല. 95% പേരും ഭൂമിയില്ലാത്ത ആദിവാസികളാണ്.

അവര്‍ക്ക് ഭൂമി കൊടുക്കുന്ന വിഷയത്തിലും കര്‍ഷകരുടെ ലോണ്‍ ഇളവ് വിഷയത്തിലും സര്‍ക്കാരിനു സകാരാത്മകമായ സമീപനമാണ് ഉള്ളത്, ഇത് സമയബദ്ധിതമായി പരിഹരിക്കാന്‍ വിവിധ വകുപ്പ് മന്ത്രിമാരുടെ സമിതി ആള്‍റെഡി ഉണ്ടാക്കിയിട്ടുണ്ട്. ഇന്നുച്ചക്ക് നടക്കുന്ന ചര്‍ചയിലും ഇതാണ് സര്‍ക്കാര്‍ നിലപാട്, അവര്‍ക്ക് പുതിയ വല്ല ഡിമാന്‍ഡ് ഉണ്ടെങ്കിലും കേള്‍ക്കും, സകാരാത്മകമായി ഇടപെടും. “

ചര്‍ച്ചക്ക് ശേഷം മുഖ്യമന്ത്രി പത്രപ്രവര്‍ത്തകരോട് പറഞ്ഞത്..

” സര്‍ക്കാര്‍ സമരക്കാരും ആയി ചര്‍ച്ച നടത്തി. അവരുന്നയിച്ച മിക്കവാറും ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. വന്നവരില്‍ 90% ത്തിനു മുകളില്‍ പേരും ഭൂമിയില്ലാത്ത ആദിവാസികളാണ്. അവരുടെ പ്രധാന ആവശ്യം അവര്‍ക്ക് പട്ടയം വേണം എന്നതാണ്, വനാവകാശനിയമ പ്രകാരം ഉള്ള പട്ടയം ആറു മാസത്തിനുള്ളില്‍ വിതരണം ചെയ്യാം എന്ന് സര്‍ക്കാരും സമ്മതിച്ചിട്ടുണ്ട്. നിയമപ്രകാരം അവര്‍ക്ക് ലഭിക്കേണ്ട ഭൂമി തീര്‍ച്ചയായും നല്‍കും. പിന്നെ ആദിവാസി മേഖലയിലെ ചില പ്രശനങ്ങളൊണ് ഉന്നയിച്ചത് അതും സര്‍ക്കാര്‍ വേണ്ടതു പോലെ ചെയ്യാം എന്നുറപ്പ് നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിലവിലുള്ള (ഈ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച) ഛത്രപതി മഹാരാജ് ശിവാജി ക്ഷേത്രീയ സമ്മാന്‍ യോജന നടത്തിപ്പിലെ ചില വിഷയങ്ങള്‍ അവര്‍ ഉയര്‍ത്തി, പ്രധാനമായും 2009 നു ശേഷമുള്ളാ കാര്‍ഷിക കടങ്ങളെയാണ് ഈ യോജനയില്‍ പരിഗണിച്ചിരുന്നുള്ളു.

കാരണം 2008ല്‍ കേന്ദ്ര സര്‍കാര്‍ കാര്‍ഷിക കടങ്ങളെഴുതി തള്ളിയിരുന്നു. പക്ഷെ 2008ല്‍ കുറെ പേര്‍ക്ക് ഈ പദ്ധതി ഗുണം ലഭിച്ചിരുന്നില്ല. പുതിയ പദ്ധതി 2009 നു ശേഷം ഉള്ളവര്‍ക്ക് മാത്രം ആയതിനാല് അവര്‍ രണ്ടിലും പെടാതെ പോയി. അവരെ കൂടി പരിഗണിക്കണം എന്നായിരുന്നു ആവശ്യം . അതും സര്‍ക്കാര്‍ പരിഗണിക്കാമെന്നുറപ്പ് നല്‍കി. നടപ്പിലാക്കുന്നതിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കും. അവര്‍ അത് ശ്രദ്ധിക്കും. നാസിക്കില്‍ നിന്ന് വന്ന ആദിവാസികള്‍ക്ക് തിരിച്ച് പോവാന്‍ ട്രെയിന്‍ വ്യവസ്ത ചെയ്തിട്ടുണ്ട്. അതില്‍ അവരെ തിരിച്ചയക്കുന്നതാണ്”

മുഖ്യമന്ത്രി രണ്ട് ഇടങ്ങളിലായി പ്രസ്താവിച്ച ഈ കാര്യങ്ങളില്‍ ഏതെങ്കിലും തെറ്റാണ് എന്ന് കിസാന്‍ സഭയോ, സി.പി.എം ഓ ഇതു വരെ പറഞ്ഞിട്ടില്ല. ആ സ്ഥിതിക്ക് അത് വസ്തുതാപരമാണ് എന്ന് കണക്കാക്കുന്നു..

ഇനി എന്റെ ചോദ്യങ്ങളിതാണ്..

1. സമരക്കാര്‍ ഉന്നയിച്ച വിഷയങ്ങളില്‍ എതിര്‍പ്പ് ഇല്ലെന്നും പരിഹരിക്കാം എന്നും സമരം തുടങ്ങും മുമ്പ് തന്നെ മന്ത്രി നേരിട്ട് നാസിക്കില്‍ പോയി പറഞ്ഞിട്ടും എന്തിനാണ് പാവം ആദിവാസികളെ ഇത്രയും ദൂരം നടത്തിച്ചത്??
2. പ്രധാന വിഷയം വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്ക് ഭൂമി നല്‍കലാണ്, ഇതുവരെ കേരളത്തിലടക്കം നടപ്പിലാക്കാത്ത കാര്യത്തില്‍ സമരം മഹാരാഷ്ട്രയില്‍ മാത്രം ആക്കി ഒതുക്കിയതെന്താണ്? കേരളത്തിലെ ആദിവാസികള്‍ക്ക് ഇത് ബാധകമല്ലേ?
3. ഹാരിസണ്‍ – മലയാളം അടക്കം കേരളത്തിലെ പല തോട്ടങ്ങളും പാട്ടക്കാലാവധി കഴിഞ്ഞു കിടക്കുകയാണ്. അത് ഏറ്റെടുത്ത് കേരളത്തിലെ ആദിവാസികള്‍ക്കും വിതരണം ചെയ്യാന്‍ ഈ സര്‍ക്കാര്‍ തയ്യാറാവുമോ?? കിസാന്‍ സഭയുടെ വിജു കൃഷ്ണന്‍ ഒക്കെ കേരളത്തില്‍ ഈ ആവശ്യം ഉന്നയിച്ച് സമരം ചെയ്യുമോ?? 

4. ആദിവാസികള്‍ക്ക് ഭൂമി തരാം എന്ന വാഗ്ദാനത്തില്‍ ജാഥയില്‍ പങ്കെടുപ്പിച്ച്, 90% വും അവരാണ് ജാഥയില്‍ ഉള്ളത് എന്നിരിക്കെ, ഇന്ന് മുഖ്യ മന്ത്രി പറയും വരെ ഇതിനെ കാര്‍ഷിക സമരം എന്ന് മാത്രമ് വിളീച്ചത് എന്ത് കൊണ്ടാണ്?? AIKS ന്റെ ട്വിറ്റര് പ്രൊഫൈലില്‍ നോക്കിയാല്‍ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനു ശേഷമുള്ളാ അവസാന ട്വീടില്‍ മാത്രമാണ് ആദിവാസി സമരം എന്ന സൂചന പോലും ഉള്ളത് !!
5. മുദ്രാവാക്യം വിളീക്കുമ്പോള്‍ ഗുജറാത്തിനു വെള്ളാം കൊടുക്കരുത് എന്നൊക്കെ വിളിച്ചു കേട്ടിരുന്നു (സര്‍വ്വലോക തൊഴിലാളികളുടെ പ്രാദേശിക വാദം. 
 അതില്‍ വല്ല തീരുമാനവും ആയോ?)

shortlink

Related Articles

Post Your Comments

Related Articles


Back to top button