കൊച്ചി: സീറോ മലബാർ സഭയുടെ ഭൂമിയിടപാട് കേസിൽ ഒന്നാം പ്രതിയായ ഫാദർ ജോർജ് ആലഞ്ചേരിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. പ്രധാനമായും മൂന്ന് കുറ്റങ്ങളാണ് കർദിനാളിനെതിരെ ചുമത്തിയിരിക്കുന്നത്. വഞ്ചന, ഗൂഢാലോചന, ചതി എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. എഫ്ഐആർ എറണാകുളം സിജെഎം കോടതിയിൽ സമർപ്പിച്ചു.
also read: സഭാ ഭൂമി വിറ്റ സംഭവം : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ ഹൈക്കോടതി
കേസില്‍ പരാതിക്കാരൻ ഷൈൻ വർഗീസിനെ വിളിച്ചു വരുത്തി സെൻട്രൽ പോലീസ് മൊഴി രേഖപ്പെടുത്തി. ഇടപാടിൽ കർദിനാളിനു പങ്കെന്ന് ഷൈൻ മൊഴി നൽകി. കേസെടുക്കാൻ നിർദേശിച്ച സിംഗിൾ ബഞ്ച് വിധി ചോദ്യം ചെയ്ത് കർദിനാൾ നൽകിയ നൽകിയ അപ്പീൽ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണനയ്ക്കായി മാറ്റി.
Post Your Comments