Latest NewsNewsIndia

അപൂർവ രോഗം ബാധിച്ചതിനെ തുടർന്ന് ദയാവധത്തിനായി അമ്മയുടെയും മകളുടെയും അപേക്ഷ

കാണ്‍പൂര്‍: ദയാവധത്തിന് അപേക്ഷിച്ച് രാഷ്ട്രപതിക്ക് അമ്മയുടെയും മകളുടെയും കത്ത്. അപൂർവ്വരോഗം ബാധിച്ചതിനെതുടർന്ന് ഉത്തർപ്രദേശിൽ നിന്നും ശശി മിശ്ര (59)യും മകള്‍ അനാമിക മിശ്ര(33)യുമാണ് രാം നാഥ് കോവിന്ദിനോട് ദയാവധത്തിന് അനുവാദം തേടി കത്തെഴുതിയിരിക്കുന്നത്.ഒന്നുകില്‍ തനിക്ക് ചികില്‍സിക്കാനുള്ള പണം നല്‍കണമെന്നും അല്ലെങ്കില്‍ തങ്ങള്‍ക്ക് മരിക്കാനുള്ള അനുവാദം തരണമെന്നുമാണ് അനാമിക കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Read Also: മെട്രോ ട്രെയിനുള്ളിൽ യുവതിയെ കയറിപിടിക്കാൻ ശ്രമം; യുവാവ് പിടിയിൽ

പതിനഞ്ച് വര്‍ഷം മുന്‍പാണ് പേശി വിഘടനത്തെ തുടര്‍ന്ന് അനാമികയുടെ പിതാവ് ഗംഗ മിശ്ര മരിച്ചത്. ഇതേ രോഗം തന്നെയാണ് അനാമികയ്ക്കും കണ്ടെത്തിയിരിക്കുന്നത്. അതേസമയം അനാമികയുടെ അപേക്ഷയില്‍ മുഖ്യമന്ത്രിയുടെ ധനസഹായ ഫണ്ടില്‍ നിന്നും സഹായം നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്ന് മജിസ്ട്രേറ്റ് അറിയിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button