Latest NewsNewsIndiaUncategorized

പുതിയ ഉത്തരവുമായി വ്യോമയാനവകുപ്പ്; പണി കിട്ടിയത് ഈ കമ്പനികള്‍ക്ക്

ന്യൂഡല്‍ഹി: പുതിയ ഉത്തരവുമായി വ്യോമയാനവകുപ്പ്. നിയോ എഞ്ചിന്‍ ഉപയോഗിച്ച് വിമാനങ്ങള്‍ ഇനി സര്‍വ്വീസ് നടത്തരുതെന്നാണ് ഡയറകര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിറക്കിയത്. ഉത്തരവിനെ തുടര്‍ന്ന് ഇന്‍ഡിഗോ, ഗോ എയര്‍ എന്നിവയുടെ 11 വിമാനങ്ങള്‍ അടിയന്തരമായി സര്‍വ്വീസ് നിര്‍ത്തിവെച്ചു. പറക്കലിനിടെ എഞ്ചിനുകള്‍ നിരന്തരം തകരാറിലാവുന്ന സാഹചര്യത്തിലാണ് തീരുമാനം.

പ്രാറ്റ് ആന്റ് വൈറ്റ്നി സീരിസില്‍ പെടുന്ന എ 320 നിയോ എഞ്ചിനുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിമാനങ്ങളുടെ സര്‍വ്വീസുകളാണ് അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ഡയറകര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടത്. നിലവില്‍ ഇന്‍ഡിഗോയും ഗോ എയറുമാണ് വ്യാപകമായി ഈ എ 320 എഞ്ചിന്‍ ഉപയോഗിക്കുന്നത്. ഇരുവരോടും ഇനി മുതല്‍ ഈ എഞ്ചിനുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഡിഗോയുടെ എട്ടും ഗോ എയറിന്റെ മൂന്നും വിമാനങ്ങളാണ് അടിയന്തരമായി സര്‍വ്വീസ് അവസാനിപ്പിച്ചത്.

ALSO READ : എന്തിനോ വേണ്ടി പകുതി വഴിയില്‍ പൊലിയുന്ന ജീവിതങ്ങള്‍: ആശ്വാസത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ എരിഞ്ഞടങ്ങുന്ന നിസഹായതയുടെ നിമിഷങ്ങളെക്കുറിച്ച് കൌണ്‍സലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു

സമീപകാലത്ത് എ 320 നിയോ എഞ്ചിനുകള്‍ ഉപയോഗിക്കുന്ന നിരവധി വിമാനങ്ങള്‍ എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി. വിമാനങ്ങളുടെ എഞ്ചിന്‍ സംബന്ധിച്ച് പരിശോധന നടത്തുന്ന യൂറോപ്യന്‍ റെഗുലേറ്ററായ ഈസ നേരത്തെ തന്നെ ഇത്തരം എഞ്ചിനുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് എഞ്ചിനുകളുടെ തകരാറ് പരിഹരിക്കാന്‍ പുതിയ മാറ്റങ്ങള്‍ വരുത്തിയതായി പ്രാറ്റ് ആന്റ് വൈറ്റ്നി അറിയിച്ചിരുന്നു. എന്നാല്‍ അതിനുശേഷവും ഇന്ത്യയില്‍ എഞ്ചിന്‍ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് ഈ എഞ്ചിനുകള്‍ ഉപയോഗിക്കരുതെന്ന് ഡിജിസിഎ ഉത്തരവിറക്കിയത്. എ 320 എഞ്ചിനുകള്‍ ഇനി മുതല്‍ സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളില്‍ ഉപയോഗിക്കരുതെന്ന് ഡിജിസിഎ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button