ചെങ്ങന്നൂര്‍: എൻ.ഡി.എയിൽ തുടരുന്നതിനെ കുറിച്ച് ജാനുവിന്റെ നിലപാട്. സി.കെ ജാനു എന്‍.ഡി.എയില്‍ തുടരണോ എന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന് വ്യക്തമാക്കുന്നു. പാര്‍ട്ടി നേതാക്കളുമായി ഇക്കാര്യത്തില്‍ കൂടിയാലോചിച്ച് തീരുമാനം എടുക്കും. മുന്നണി മര്യാദ എന്‍.ഡി.എയില്‍ പാലിക്കുന്നില്ല. ബി.ജെ.പിയും ബി.ഡി.ജെ.എസും മാത്രമല്ലെന്നും എന്‍.ഡി.എയില്‍ നിരവധി കക്ഷികളുണ്ട്. ബി.ജെ.പിയുടെ ഉത്തരവാദിത്തമാണ് സഖ്യകക്ഷികളെ കൂടെ നിര്‍ത്തേണ്ടതും മുന്നണി നിലനിര്‍ത്തേണ്ടതെന്നും സി.കെ ജാനു പറഞ്ഞു.
read also: സാമ്പത്തിക സംവരണം : സര്‍ക്കാറിനെതിരെ ശക്തമായ പ്രക്ഷോഭമെന്ന് സി.കെ.ജാനു
എന്‍.ഡി.എയില്‍ നിന്നും ആദിവാസികളുടെ പ്രതിനിധിയെന്ന പരിഗണന ലഭിച്ചിട്ടില്ല. കഴിഞ്ഞ കാലങ്ങളിലെല്ലാം ആദിവാസി സമൂഹം അവഗണിക്കപ്പെട്ട ഇരകളാണ്. അതിനാല്‍ എന്‍.ഡി.എയില്‍ കൃത്യമായ പരിഗണന ലഭിക്കേണ്ടതായിരുന്നു. മാത്രമല്ല മുന്നണിയില്‍ ലഭിക്കേണ്ട സ്ഥാനങ്ങളെക്കുറിച്ച് പലതവണ ചര്‍ച്ച ചെയ്തിട്ടും നടപടി ഉണ്ടായില്ലെന്നും സി.കെ ജാനു കുറ്റപ്പെടുത്തി. തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നതായി അറിയാം. എന്നാല്‍ ഒടുവില്‍ തുഷാറിനെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയില്ലെന്നും സി.കെ ജാനു കൂട്ടിച്ചേര്‍ത്തു.
Post Your Comments