Latest NewsKeralaNewsIndia

ജോര്‍ജ് ആലഞ്ചേരി സമര്‍പിച്ച ഹർജി ഹൈകോടതി ഇന്ന് പരിഗണിക്കും

 

കൊച്ചി: സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് സംബന്ധിച്ച പരാതിയില്‍ കേസെടുക്കാനുള്ള സിംഗിള്‍ബെഞ്ച്​ ഉത്തരവിനെതിരെ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പിച്ച ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. ഭൂമി ഇടപാടിലെ തട്ടിപ്പ് സംബന്ധിച്ച്‌​ താന്‍ നല്‍കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തില്ലെന്നാരോപിച്ച്‌​ ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹരജിയിലാണ് മാര്‍ച്ച്‌ ആറിന്​ സിംഗിള്‍ബെഞ്ചി​​ന്റെ വിധിയുണ്ടായത്.

also read:സുനന്ദാ കേസ്: തരൂരിനെ വെല്ലുവിളിച്ച് അർണാബ് ; അഭിമുഖത്തിന് തയ്യാറാണോ ?

ചീഫ് ജസ്റ്റിസ് ആന്‍റണി ഡൊമനിക് അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുക. ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടം നല്‍കിയി ഹരജിയും കര്‍ദ്ദനാളി​ന്റെ ഹരജിക്കൊപ്പം പരിഗണിക്കും. കേട്ടു കേള്‍വിയുടെ അടിസ്​ഥാനത്തില്‍ നല്‍കിയ പരാതിയില്‍ കേസ് എടുക്കാനുള്ള സിംഗിള്‍ബെഞ്ചി​​ന്റെ വിധി നിയമപരമായി നില നില്‍ക്കില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ അപ്പീല്‍ നല്‍കിയിട്ടുള്ളത്​.

shortlink

Post Your Comments


Back to top button