ചെന്നൈ: കേരളാ-തമിഴ്നാട് അതിർത്തിയിലെ കുരങ്ങണി വനത്തിലെ കാട്ടുതീയിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 12 പേർ കാട്ടുതീയിൽപെട്ട് മരിച്ചതായാണ് വിവരം. മരിച്ചവരിൽ അതേസമയം 9 പേരുടെ മരണം ജില്ലാ ഭരണകൂടം സ്ഥിതീകരിച്ചു.മരിച്ചവരിൽ 5 പേർ സ്ത്രീകളാണ്. 6 പേർ ചെന്നൈ സ്വദേശികളാണ് 3 പേർ ഈറോഡിൽ നിന്നുള്ളവർ. ചെന്നൈ സ്വദേശികളായ അഖില, പ്രേമലത, ശുഭ, പുനിത, വിപിൻ അരുൺ ഈറോഡ് സ്വദേശികളായ വിജയ, വിവേക്, തമിഴ് ഷെൽവി എന്നിവരാണ് മരിച്ചത്. 27 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പലരുടേയും നില ഗുരുതരമാണ്. വനത്തിനുള്ളിൽ കുടുങ്ങിയ കോട്ടയം സ്വദേശി ബീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
also read:നിങ്ങളുടെ ഹെൽമെറ്റിൽ ഐഎസ്ഐ മുദ്രയുണ്ടോ ? ഇല്ലെങ്കിൽ ശ്രദ്ധിക്കുക
ഞായറാഴ്ച രാത്രിവൈകിയും രക്ഷാപ്രവര്‍ത്തനം തുടരുന്നു. എന്നാല്‍ ഇരുട്ടും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി. വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകള്‍, അഗ്നിരക്ഷാസേന, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.
Post Your Comments