ദുബായ്: സാധാരണ ദുബായ് നഗരത്തിൽ ജീവിക്കണമെങ്കിൽ പണ ചിലവ് കൂടുതൽ ആണെന്നാണ് പൊതുവെ ഉള്ള പറച്ചിൽ. എന്നാൽ ഇപ്പോളിതാ 50 ദിർഹത്തിനും ദുബായിൽ അടിച്ചുപൊളിക്കാൻ പറ്റിയ കാര്യങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കുകയാണ്. അത്തരത്തിൽ ചില സ്ഥലങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. ദുബായ് ഫ്രെയിം ആണ് ഇത്തരത്തിൽ നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങിയ ഒരു സ്ഥലം. മുതിർന്നവർക്ക് 50 ദിർഹമാണ് അവിടുത്തെ പ്രവേശന ഫീസ്. കുട്ടികൾക്ക് 20 ദിർഹവും. അതുപോലെ 3 വയസിനു താഴെയുള്ള കുട്ടികൾക്ക് സൗജന്യമാണ്.
read also: ദുബായ് കിരീടാവകാശിയുടെ കിടിലന്‍ ഷൂട്ടിംഗ് പ്രകടനം
ദുബായ് സഫാരിയും നമുക്ക് ഈ പൈസയ്ക്ക് ആസ്വദിക്കാൻ പറ്റുന്ന ഒരു സ്ഥലമാണ്. 2,500 ൽ അധികം ജന്തു മൃഗങ്ങൾ സഫാരി പാർക്കിൽ ഉണ്ട്. 45 ദിർഹത്തിനു ദുബായ് മിറക്കിൾ ഗാർഡൻ സന്ദർശിക്കാം. അത്യപൂർവമായ പൂക്കൾ കൊണ്ട് സമൃദ്ധമാണ് ഈ ഗാർഡൻ.
ദുബായ് ഡോൾഫിനറിയത്തിൽ ഡോൾഫിനും സീൽ ഷോ കാണുന്നതിനേക്കാൾ നിങ്ങളുടെ കുട്ടിയുടെ ദിവസം പ്രസന്നപ്പെടുത്താൻ സാധിക്കില്ല. 50 ദിർഹമാണ് ഇതിനും ഫീസ്. അതുപോലെ ദുബൈയുടെയും യു.എ.ഇയുടെയും ചരിത്രം അറിയാൻ സഹായിക്കുന്ന അൽ ഫരീദ ഫോർട്ട്, സാർക്ക് അൽ ഹദീദ് ആർക്കിയോളജി മ്യൂസിയം, ദുബായ് വാട്ടർ കനാൽ, ദുബായ് ഫൗണ്ടൈൻ തുടങ്ങിയവയും ഇത്തരത്തിൽ കുറഞ്ഞ ചിലവിൽ സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങളാണ്.
Post Your Comments