മാര്‍ച്ച് 14 ന് റെഡ്മി 5 സ്മാര്‍ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. റെഡ്മി 5 ആമസോണ്‍ ഇന്ത്യയുടെ എക്സ്ക്ലൂസീവ് ഉല്‍പ്പന്നമായിരിക്കും. ആമസോണ്‍ ഫോണിന് വേണ്ടി പ്രത്യേകം പേജ് തന്നെ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എങ്കിലും ഷവോമി അധികൃതര്‍ ഫോണിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ആമസോണ്‍ വെബ്സൈറ്റിലെ പ്രത്യേക പേജ് സന്ദര്‍ശിച്ചാല്‍ സ്മാര്‍ട്ഫോണിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിക്കും. ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫോണ്‍ വില്പനയ്ക്കെത്തുമ്പോള് അറിയിപ്പ് ലഭിക്കുന്നതിനായി നോട്ടിഫൈ മീ ബട്ടണ്‍ ക്ലിക്ക് ചെയ്യാം. കഴിഞ്ഞ ഒരാഴ്ചയായി റെഡ്മി 5 ന്റെ ടീസറുകള്‍ കമ്പനി സോഷ്യല്‍ മീഡിയവഴി പുറത്തുവിട്ടിരുന്നു.
read also: റെഡ്മി നോട്ട് 4ന്റെ വില രണ്ടാമതും കുറച്ചു
ഷവോമി വലിയ ബാറ്ററി ദൈര്‍ഘ്യം ലഭിക്കുന്ന ഫോണിനെ ‘ കോംപാക്റ്റ് പവര്‍ഹൗസ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഷവോമി റെഡ്മി 5 ചൈനയില്‍ പുറത്തിറക്കിയത് കഴിഞ്ഞ ഡിസംബറിലാണ്. 5.7 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണ് റെഡ്മി 5.7 ന്റേത്. സ്നാപ് ഡ്രാഗണ്‍ 450 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ 2 ജിബി റാം 16 ജിബി സ്റ്റോറേജ്, 3 ജിബി റാം 32 ജിബി സ്റ്റോറേജ്, 4 ജിബി റാം 32 ജിബി എന്നിങ്ങുനെ മൂന്ന് പതിപ്പുകളാണ് പുറത്തിറക്കിയത്.
Post Your Comments