Latest NewsNewsInternationalgulf

യുവതികളടക്കം പൂര്‍ണ നഗ്നരായി തെരുവിലിറങ്ങി: അൽപ്പം വേറിട്ട പ്രതിഷേധം

 

ബ്രസീൽ: സൈക്കിൾ യാത്രക്കാരുടെ സുരക്ഷാ ഉറപ്പുവരുത്തുന്നതിന് നിരവധി തവണ അധികൃതരെ കണ്ടു എന്നിട്ടും ഫലമുണ്ടായില്ല. പിന്നെ ഒന്നും നോക്കിയില്ല പ്രതിഷേധ പരുപാടി തന്നെ നടത്തി. പക്ഷെ പ്രതിഷേധിച്ച രീതി കണ്ട് ആളുകൾ ഞെട്ടി. ബ്രസീലിലെ സാവോപോളോ നഗരത്തിലാണ് സംഭവം. സ്ത്രീകളുൾപ്പടെ തെരുവിൽ നഗ്നരായി സൈക്കിൾ ഓടിച്ചു. നഗരത്തിൽ സൈക്കിളിൽ യാത്ര ചെയ്യുന്ന നിരവധി ആളുകളുണ്ട്. ചീറിപ്പായുന്ന വണ്ടികൾക്കിടയിൾ ഇവർക്ക് അപകടം സംഭവിക്കുന്നതും പതിവാണ് ഇതിന് ഒരു ഉത്തമ പരിഹാരം വേണം. സൈക്കിൾ യാത്രക്കാരുടെ ജീവനും സുരക്ഷിതമാക്കണം. ഇതെല്ലാമായിരുന്നു ഇവരുടെ ആവിശ്യം.

also read:ഗൾഫ് മേഖലയിൽ കാലാവസ്ഥ മുന്നറിയിപ്പ്

അത്യാവശ്യം ചില സ്ഥലങ്ങള്‍ പെയിന്റുകൊണ്ടും മറ്റു മറച്ചതൊഴിച്ചാല്‍, പൂര്‍ണ നഗ്നരായിരുന്നു യുവതികളടക്കമുള്ളവര്‍. പ്രതിഷേധം ലോക ശ്രദ്ധയാകര്‍ഷിച്ചതോടെ അതിന് പരിഹാരം കണ്ടെത്താതെ അധികൃതര്‍ക്കും വഴിയില്ലാതായി.ലോകത്തേറ്റവും വാഹനത്തിരക്കുള്ള നാലാമത്തെ നഗരമാണ് സാവോപോളോ. ലോസെയ്ഞ്ചല്‍സ്, മോസ്കോ, ന്യുയോര്‍ക്ക് എന്നീ നഗരങ്ങളാണ് മുന്നിലുള്ളത്. ബ്രസീലില്‍ ആയിരക്കണക്കിന് സൈക്കിള്‍ യാത്രക്കാരാണ് ഓരോവര്‍ഷവും കൊല്ലപ്പെടുന്നത്. 2010 മുതല്‍ 2015 വരെയുള്ള കണക്ക് പ്രകാരം 8496 സൈക്കിള്‍ യാത്രക്കാര്‍ വാഹനാപകടങ്ങളില്‍ മരിച്ചു. 2017-ല്‍ സാവോ പോളോയില്‍ 37 പേര്‍ മരിച്ചു. തൊട്ടുതലേ വര്‍ഷത്തെക്കാള്‍ 23 ശതമാനം അപകടമരണം കൂടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button