കൊഹിമ: ഔദ്യോഗിക വാഹനമായി റെനോ ഡസ്റ്ററിനു പകരം ടൊയോട്ട ഇന്നോവ ക്രിസ്റ്റ മതിയെന്നു നാഗാലാന്‍ഡിലെ പ്രതിപക്ഷ എംഎല്‍എമാര്‍. 22 ലക്ഷത്തിനു മുകളിലാണു ക്രിസ്റ്റയുടെ വില.60 എംഎല്‍എമാര്‍ക്കായി 7.8 കോടി രൂപ മുടക്കി ഡസ്റ്റര്‍ വാങ്ങാനായി സര്‍ക്കാര്‍ ഒരുങ്ങുമ്പോഴാണു ക്രിസ്റ്റ മതിയെന്നു നാഗാ പീപ്പിള്‍സ് ഫ്രണ്ടിലെ (എന്‍പിഎഫ്) 11 എംഎല്‍എമാര്‍ സര്‍ക്കാരിനെ അറിയിച്ചത്.
ക്രിസ്റ്റയുടെ ഉയര്‍ന്ന മോഡല്‍ തന്നെ വേണമെന്ന് എംഎല്‍എമാരുടെ സംയുക്ത കത്തില്‍ പ്രത്യേകം ചേര്‍ത്തിട്ടുണ്ട്.എന്നാൽ മുന്‍ മുഖ്യമന്ത്രി ടി.ആര്‍.സെലിയാങ് കത്തിനോടു പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ 15 വര്‍ഷമായി സംസ്ഥാനം ഭരിച്ചിരുന്ന എന്‍പിഎഫ് ഇത്തവണ 26 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. എന്നാൽ ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാത്തതിനാൽ പ്രതിപക്ഷമാണ് ഇപ്പോൾ.
Post Your Comments