Latest NewsIndiaNews

കര്‍ഷക സമരം വന്‍വിജയം

മുംബൈ•സി.പി.എം സംഘടനയായ അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മുംബയില്‍ എത്തിയ കര്‍ഷകരുടെ സമരം വിജയം. സമരക്കാരുടെ ആവശ്യങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകരിച്ചു. വനാവകാശ നിയമം ഉള്‍പ്പടെയുള്ള കര്‍ഷകരുടെ ആവശ്യം നടപ്പാക്കുന്നതിന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. രണ്ട് മാസത്തിനുള്ളില്‍ വനാവകാശ നിയമം നടപ്പിലാക്കും, വിളകള്‍ക്ക് ഉല്‍പാദന ചെലവിന്റെ ഒന്നര ഇരട്ടി താങ്ങുവില നല്‍കും, എല്ലാ കര്‍ഷകര്‍ക്കും റേഷന്‍ കാര്‍ഡ് എന്നിങ്ങനെ കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. കര്‍ഷകരുടെ പ്രശ്നം പഠിക്കാന്‍ ആറംഗ സമിതിയെ നിയമിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്രനാഥ് ഫട്നാവിസും സമരക്കാരുടെ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സമരം അവസാനിപ്പിക്കാന്‍ സമരസമിതി തീരുമാനിച്ചു.

നാസിക്കില്‍ നിന്ന് ആരംഭിച്ച യാത്രയില്‍ പതിനായിരക്കണക്കിന് കര്‍ഷകരാണ് അണിചേര്‍ന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മഹാരാഷ്ട്ര സെക്രട്ടേറിയറ്റ്‌ വളയനായിരുന്നു സമരക്കാര്‍ പദ്ധതിയിട്ടിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button