![](/wp-content/uploads/2018/03/nokku-kooli.png)
കുമരകം: നോക്കുകൂലി നല്‍കാത്തതിനു കുമരകത്തു ഗൃഹനാഥന്റെ കൈ തല്ലിയൊടിച്ച സംഭവത്തിൽ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി വി.കെ. ശ്രീകുമാര്‍, സി.ഐ.ടി.യു. പ്രവര്‍ത്തകന്‍ സി.കെ. രാജു എന്നിവരെ അറസ്റ്റ് ചെയ്തു. കുമരകം പൊലീസാണ് ഇന്നലെ വൈകിട്ട് ഇവരെ അറസ്റ്റ് ചെയ്തത്. സ്വന്തം വീട്ടുപണിക്കായി എത്തിച്ച സിമെന്റ്, ലോറിയില്‍നിന്ന് ഇറക്കാന്‍ ശ്രമിച്ച വീട്ടുടമയുടെ കയ്യാണ് തല്ലിയോടിച്ചത്. ആംബുലന്‍സ് ഡ്രൈവറായ വായിത്ര ആന്റണി(51) ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ ജോയലിന്റെ സഹായത്തോടെ ഇറക്കുകയായിരുന്നു.
ആന്റണി സിമന്റ് ഇറക്കിത്തുടങ്ങിയപ്പോള്‍ സി.ഐ.ടി.യുക്കാരാണെന്നും തങ്ങള്‍ സിമെന്റ് ഇറക്കുമെന്നും പറഞ്ഞ് മൂന്നുപേരെത്തി. അതു വേണ്ടെന്നും സ്വയം ഇറക്കിക്കൊള്ളാമെന്നും പറഞ്ഞ തന്നെ ലോറിയില്‍ കയറി തള്ളിയിട്ടു മര്‍ദിക്കുകയായിരുന്നെന്ന് ആന്റണി പറഞ്ഞു. എന്നാൽ ആന്റണി മര്‍ദിച്ചെന്ന് ആരോപിച്ചു രാജുവും ശ്രീകുമാറും ആശുപത്രിയില്‍ ചികിത്സയിലാണ്. ആന്റണി ഇന്നലെ ബന്ധുക്കളുടെ സഹായത്തോടെ സിമെന്റ് വീട്ടിലേക്കു മാറ്റി. ശനിയാഴ്ച വൈകിട്ടു ശ്രീകുമാരമംഗലം പബ്ലിക് സ്കൂളിനു മുന്നിലായിരുന്നു സംഭവം.
Post Your Comments