ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തുമ്പോള്‍ ഒരു സമ്മാനപ്പൊതി കയ്യില്‍ കരുതുക പതിവാണ്. അത് ചിലപ്പോള്‍ പണമാകാം, പാത്രങ്ങളാകാം, ആഭരണങ്ങളാകാം. അങ്ങനെ നീളുന്നു ഈ പട്ടിക. വാസ്തുപ്രകാരം ടവലുകള്‍, ഹാന്റ് കര്‍ച്ചീഫുകള്‍ എന്നിവ സമ്മാനങ്ങളായി നല്‍കാന്‍ പാടില്ലെന്നതാണ് വാസ്തു പറയുന്നത്. ഇത് നല്‍കുന്നതും വാങ്ങുന്നവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഇടയാക്കും. ഇത്തരം സമ്മാനങ്ങള്‍ വാങ്ങാതിരിയ്ക്കുകയോ വാങ്ങുകയാണെങ്കില്‍ തന്നെ ഒരു നാണയം പകരം നല്‍കുകയും ചെയ്യുക. അക്വേറിയം, ഫിഷ് ബൗള്‍, ഫൗണ്ടന്‍ തുടങ്ങിയ വെള്ളം ഉള്‍പ്പെടുന്നവ സമ്മാനമായി നല്‍കരുത്.
ഇത് നിങ്ങളുടെ ഭാഗ്യം സമ്മാനം വാങ്ങുന്നവരിലേയ്ക്കു കൈമാറ്റം ചെയ്യപ്പെടാന്‍ വഴിയൊരുക്കിയേക്കും. ജോലിസംബന്ധമായ സാധനങ്ങള്‍ സമ്മാനമായി നല്‍കുന്നത് ജോലിയില്‍ നിങ്ങളുടെ ഭാഗ്യം കുറയ്ക്കമത്രേ. സമ്മാനങ്ങള്‍ നല്‍കുന്നതും സ്വീകരിക്കുന്നതും സന്തോഷകരവുമാണ്. എന്നാല്‍, ഇത്തരത്തില്‍ സമ്മാനങ്ങള്‍ വാങ്ങുന്നതിലും വാസ്തുപ്രകാരം ചിലത് ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം, അത് വാങ്ങുന്നവര്‍ക്കും കൊടുക്കുന്നവര്‍ക്കും വിപരീതഫലം ചെയ്‌തേക്കാം.
അവ എന്തൊക്കെയാണെന്ന് നോക്കാം. പേന, പുസ്തകം എന്നിവ സമ്മാനമായി നല്‍കരുത്.ദൈവങ്ങളുടെ വിഗ്രഹങ്ങളും രൂപങ്ങളും ഫോട്ടോകളുമെല്ലാം സമ്മാനമായി നല്‍കുന്നതു സര്‍വസാധാരണമാണ്. എന്നാല്‍ വാങ്ങുന്നയാള്‍ ഇവ വേണ്ട വിധത്തില്‍ പരിപാലിച്ചില്ലെങ്കില്‍ നല്‍കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കുമെല്ലാം ദുര്‍ഭാഗ്യമാണ് ഫലം. മൂര്‍ച്ചയുള്ള വസ്തുക്കള്‍ യാതൊരു കാരണവശാലും സമ്മാനത്തില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇവ വാങ്ങുന്നവര്‍ക്കിടയിലും നല്‍കുന്നവര്‍ക്കിടയിലുമുള്ള ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുമെന്നാണ് വിശ്വാസം.
Post Your Comments