Latest NewsNewsIndia

ഭക്ഷണം മോശമാണെന്ന് പറഞ്ഞതിന് യുവാവിനെ ഹോട്ടല്‍ ജീവനക്കാര്‍ ചെയ്തതിങ്ങനെ

ഡല്‍ഹി: ആഹാരം മോശമാണെന്ന് പരാതിപ്പെട്ട യുവാവിനെ ഹോട്ടല്‍ ജീവനക്കാര്‍ തല്ലിക്കൊന്നു. ഞായറാഴ്ച വൈകീട്ട് ഭക്ഷണം കഴിക്കാനായി പ്രീത് വിഹാറിലെ കമല്‍ ദാബയില്‍ എത്തിയതാണ് മുപ്പതുകാരനായ പവന്‍ കുമാര്‍ എന്ന യുവാവ്. ഹോട്ടലില്‍ നിന്ന് നല്‍കിയ ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ടപ്പോള്‍ ദാബയിലെ മൂന്ന് ജീവനക്കാരുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് രംഗം വഷളാവുകയായിരുന്നു.

Also Read : ഭക്ഷണം ഒഴിവാക്കരുത് ! പകരം അഞ്ച് ദിവസം നാരങ്ങാ നീര് കുടിച്ചോളൂ

തുടര്‍ന്നാണ് ജീവനക്കാര്‍ യുവാവിനെ മര്‍ദ്ദിക്കുന്നത്. സംഘര്‍ഷത്തിനിടെ വലിയ തവികൊണ്ട് തലയ്ക്ക് അടിയേറ്റാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. ദാബയില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് പൊലീസ് എത്തുകയും പവന്‍ കുമാറിനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

എന്നാല്‍ രാത്രിയോടെ ഇയാള്‍ മരിച്ചു. സംഭവത്തില്‍ ദാബയിലെ ജീവനക്കാരായ സച്ചിന്‍, ഗോവിന്ദ്, കരണ്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി വിഹാര്‍ പൊലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ വധശ്രമത്തിന് എതിരെ കേസ് എടുത്തതായി പൊലീസ് വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button