Latest NewsLife StyleFood & CookeryHealth & Fitness

ഗ്രീന്‍ ടി കുടിച്ച് സ്ലിമ്മാകാം. തടി കുറക്കാനുളള ചില സൂത്രപ്പണികള്‍

ഗ്രീന്‍ ടി- അമിതവണ്ണം കുറക്കാനുളള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഗ്രീന്‍ ടി കുടിക്കുക എന്നത്. ഗ്രീന്‍-ടിയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അവയാണ് ഭാരം കുറയാന്‍ സഹായിക്കുന്നത്. ശരീരത്തിലെ കൊഴുപ്പിനെ അലിയിച്ചു കളയണമെങ്കില്‍ ആദ്യമായി ഫാറ്റ്‌സെല്ലുകളാണ് വിഘടിക്കേണ്ടത്. ഈ പ്രോസസിനെ സഹായിക്കുന്നത് ഗ്രീന്‍ ടിയിലെ പ്രധാന ആന്‍റി ഓക്‌സിഡന്‍റായ EGCE ആണ്. ശരീരത്തിലെ ഫാറ്റ് സെല്ലുകളെ വിഘടിപ്പിക്കുന്നതിലൂടെയാണ് ഈ ആന്‍റി ഓക്‌സിഡന്‍റ് ശരീരഭാരം കുറക്കുന്നത്. ഇത് ശരീരത്തിലെ  രാസഘടകം നേറെപെഫ്രിനെ വിഘടിപ്പിക്കുന്നു.ഇതിലൂടെ ഇത് നാഡിവ്യൂഹങ്ങള്‍ക്ക്  കൊഴുപ്പിനെ വിഘടിപ്പിക്കാനുളള ഒരു സന്ദേശത്തെയാണ് നല്‍കുന്നത്. കൂടുതലായി നോറെപെഫ്രിന്‍ വിഘടിക്കുന്നതോടെ ഇതിന്‍റെ അളവും കൂടുന്നു. നോറെപ്രഫിന്‍റെ അളവു കൂടിയാല്‍ ഏരിയുന്ന കൊഴുപ്പിന്‍റെ അളവും കൂടും. ശരീരത്തിലെ അമിതകൊഴുപ്പാണ് ഇത്തരത്തില്‍  എരിഞ്ഞു തീരുന്നത്. തുടര്‍ന്ന് ഫാറ്റ് സെല്ലുകള്‍ രക്തത്തിലൂടെ ശരീരത്തിലേക്ക് എത്തപ്പെടുന്നു. ഇതിനെ എനര്‍ജി സെല്ലുകളായി ശരീരം മാറ്റുന്നു. ഇങ്ങനെയാണ് അമിത ഭാരത്തിനു കാരണമായ കൊഴുപ്പിനെ ഗ്രീന്‍-ടിയിലുളള ആന്‍റി ഓക്‌സിഡന്‍റുകള്‍ എരിയിച്ചു കളയുന്നത്.
 
   മുന്തിരി ജ്യൂസ്- ദിവസവും രാവിലെ ഒരു ഗ്ലാസ് മുന്തിരി ജ്യൂസ് കുടിക്കുന്നത് അമിത ഭാരം കുറക്കാന്‍ സഹായിക്കും. അധിക കൊഴുപ്പ് എരിച്ചു കളയാന്‍ മുന്തിരി ജ്യൂസ് നല്ലതാണ്. ദിവസവും ഇങ്ങനെ ചെയ്താല്‍ പടിപടിയായി മികച്ച ഫലം ലഭിക്കും. മുന്തിരിയിലെ വൈറ്റമിന്‍-സിയും നാരുകളുമാണ് ശരീരഭാരം കുറക്കാന്‍ സഹായകമാകുന്നത്. ശരീരത്തിന്‍റെ എനര്‍ജി ലെവല്‍ കൂട്ടാന്‍ മുന്തിരി പാനിയം സഹായകമാണ്. ഗ്യാസ്ട്രിക്ക് പ്രശ്‌നങ്ങള്‍ ഉളളവര്‍ ഇതൊഴിവാക്കേണ്ടതാണ്.
 
  ഭക്ഷണം ഏഴുമണിക്കു ശേഷം അരുത്- തടി കുറക്കണമെന്നുണ്ടെങ്കില്‍ ഭക്ഷണം ഏഴുമണിക്കു മുമ്പേ കഴിക്കണം. ഒരുമാസം ഇങ്ങനെ ദിനചര്യ തുടര്‍ന്നാല്‍ വലിയമാറ്റം പ്രകടമാകും. തടി കുറയണമെന്ന ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഒരാള്‍ ഏഴു മണിക്കു ശേഷം കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ പാടില്ല. ഹെവി ഭക്ഷണം രാത്രിയില്‍ കഴിക്കുന്നത് മെറ്റബോളിക്ക് പ്രശ്ങ്ങനങ്ങള്‍ ഉണ്ടാക്കും. മെറ്റബോളിക്ക് പ്രശ്‌നം ഉണ്ടായാല്‍ ജീവിത ശൈലി രോഗങ്ങളും അമിത വണ്ണവും പിന്നാലെവരും. കൊഴുപ്പ് എരിയിച്ചു കളയാന്‍ സഹായകമാകുന്ന ഓട്‌സ് രാത്രി ഭക്ഷണമാക്കുന്നതും ഭാരം കുറക്കാന്‍ നല്ലതാണ്. മധുരം ഇല്ലാതെ വേണം ഉപയോഗിക്കണം എന്നു മാത്രം.
 
    പ്രാതല്‍ കഴിക്കണം-ശരീര ഭാരം കുറക്കുന്നവര്‍ ഒരു കാരണവശാലും ഒഴിവാക്കാന്‍ പാടില്ലാത്ത ഭക്ഷണമാണ് പ്രാതല്‍. ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ പിന്നീടുളള ഭക്ഷണത്തിന്‍റെ അളവു കുറക്കാന്‍ കഴിയും. പ്രാതല്‍ കഴിക്കാതെ ഇരുന്നാല്‍ പിന്നീടുളള ഭക്ഷണത്തിന്‍റെ അളവു കൂടാനാണ് സാധ്യത.
 
     നന്നായി ഉറങ്ങാം തടി കുറയും- സമയം തെറ്റിയുളള ഉറക്കം,ഉറക്കം ഇല്ലായ്മ എല്ലാം ശരീരത്തിലെ മെറ്റബോളിക്ക് പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കും. ഉറക്കം ശരിയായില്ലെങ്കില്‍ ഹോര്‍മേണ്‍ ലെവല്‍ ക്രമം തെറ്റുകയും അതിലൂടെ ശരീര ഭാരം കൂടുകയും ചെയ്യും. ഉറങ്ങണ്ടേ സമയത്ത് ഉണര്‍ന്നിരിക്കുന്നതിലൂടെ കൂടുതല്‍ ഭക്ഷണം ഉളളിലെത്താനുളള സാധ്യതയും കണക്കിലെടുക്കേണ്ടതാണ്. ഏഴര മണിക്കൂറാണ് ഒരാള്‍ സുഖകരമായ ഉറക്കം സാധ്യമാക്കേണ്ടത്.
 
 

shortlink

Related Articles

Post Your Comments

Related Articles


Back to top button