Latest NewsNewsIndia

നിറയെ യാത്രക്കാരുമായി പറക്കുകയായിരുന്ന വിമാനത്തിന്റെ എന്‍ജിന്‍ നിലച്ചു

മുംബൈ•ലക്നൗവിലേക്ക് പോയ ഇന്‍ഡിഗോ വിമാനം എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് അഹമ്മദാബാദില്‍ തിരിച്ചിറക്കി. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

എയര്‍ബസ് എ320 നിയോ വിമാനത്തില്‍ 186 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണെന്ന് അഹമ്മദാബാദ് വിമാനത്താവള ഡയറക്ടര്‍ മനോജ്‌ ഗംഗല്‍ പറഞ്ഞു.

പ്രാറ്റ് & വൈറ്റ്നി എന്‍ജിന്‍ കരുത്ത് പകരുന്ന വിമാനം പറന്നുയര്‍ന്ന് 40 മിനിട്ടുകള്‍ക്ക് ശേഷമാണ് അഹമ്മദാബാദിലേക്ക് തന്നെ മടങ്ങിയത്.

രാവിലെ 9.38 ഓടെയാണ് രണ്ടമത്തെ എന്‍ജിന്‍ പ്രവര്‍ത്തന രഹിതമായതായി പൈലറ്റ്‌ റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്ന് അദ്ദേഹം വിമാനം അടിയന്തിരമായി നിലത്തിറക്കാന്‍ അനുമതി തേടുകയായിരുന്നു.

വിമാനത്തിന്റെ സുരക്ഷിതമായ ലാന്‍ഡിംഗ് ഉറപ്പുവരുത്താന്‍ വിമാനത്താവളത്തില്‍ പൂര്‍ണ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതായും ഗംഗല്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് ഇന്‍ഡിഗോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വിപണി വിഹിതത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയ്ക്ക് പ്രാറ്റ് & വൈറ്റ്നി എന്‍ജിനുകള്‍ ഉപയോഗിക്കുന്ന എയര്‍ബസ് എ320 നിയോ വിമാനങ്ങള്‍ തലവേദനയായി മാറിയിരിക്കുകയാണ്. എന്‍ജിന്‍ പ്രശ്നങ്ങള്‍ പതിവായതോടെ അടുത്തിടെ ഇന്‍ഡിഗോ നിരവധി സര്‍വീസുകള്‍ വെട്ടിക്കുറച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button