
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഡി വിജയകുമാർ യുഡിഎഫ് സ്ഥാനാർഥിയാകും. സഥാനാർഥിത്വത്തിന് ഹൈക്കമാൻഡ് അംഗീകാരം നൽകി. ചെങ്ങന്നൂർ സ്വദേശിയായ ഇദ്ദേഹത്തിന് പ്രാദേശികമായുള്ള ജനസ്സമ്മതിയാണു സ്ഥാനാർഥി നിർണയത്തിൽ തുണയായത്. ഇദ്ദേഹത്തിന്റെ മകൾ ജ്യോതി വിജയകുമാറിന്റെ പേരും സ്ഥാനാർഥിപ്പട്ടികയിലേക്കു പരിഗണിച്ചിരുന്നു.
also read:കോടികളുടെ മയക്കുമരുന്ന് വേട്ട : കുടുങ്ങിയത് സിനിമ മേഖലയില്‍ നിന്നുള്ള യുവാവ്
അറുപത്തിയഞ്ചുകാരനായ വിജയകുമാർ നേരത്തേ അഭിഭാഷകനായിരുന്നു. ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ്, കെപിസിസി അംഗം , നിർവാഹകസമിതി അംഗം. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സ്കൗട്ട്സ് ആന്ഡ് ഗൈഡ്സ് മാവേലിക്കര ഡിസ്ട്രിക്ട് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
നിലവിൽ ചെങ്ങന്നൂർ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ്, അഖില ഭാരത അയ്യപ്പസേവാസംഘം ദേശീയ ഉപാധ്യക്ഷൻ എന്നീ സ്ഥാനങ്ങളാണ് അദ്ദേഹത്തിനുള്ളത്.
Post Your Comments