Latest NewsKerala

ഹെലികോപ്റ്ററിൽ കയറാൻ വിമുഖത; രക്ഷാപ്രവർത്തകരെ കുടുങ്ങികിടക്കുന്നവർ തിരിച്ചയക്കുന്നു

ചെങ്ങന്നൂര്‍ മേഖലകളിലാണ് സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുള്ളത്

ചെങ്ങന്നൂര്‍: കേരളത്തിലെ പ്രളയദുരന്തത്തിൽ ഒറ്റപ്പെട്ടവര്‍ക്കായുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരുമ്പോൾ ഹെലികോപ്റ്ററില്‍ കയറാനും ദുരിതാശ്വാസ ക്യാമ്പിലേക്ക് മറുവാനുമുള്ള ചിലരുടെ മടി രക്ഷാദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്ന വ്യോമസേനയെ വിഷമിപ്പിക്കുകയും ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നു.

Also Read: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ഗൂഗിൾ

ഹെലികോപ്റ്ററുമായി രക്ഷപ്പെടുത്താനെത്തുമ്പോൾ ഹെലികോപ്റ്ററിൽ കയറാനാകില്ലെന്നും ഭക്ഷണവും വെള്ളവും നല്‍കി തിരിച്ചു പോകാനും കുടുങ്ങികിടക്കുന്നവർ പറയുന്നു. വെള്ളം ഉടന്‍ ഇറങ്ങുമെന്നും ഇവർ പറയുന്നതായി വ്യോമസേനയിലെ രക്ഷാപ്രവര്‍ത്തനത്തിന് പോയ സൈനികർ പറയുന്നു. ചെങ്ങന്നൂര്‍ മേഖലകളിലാണ് സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുള്ളത്. എന്നാല്‍ നാട്ടുകാരുടെ ഈ വിമുഖത രക്ഷാപ്രവർത്തനങ്ങൾക്ക് തിരിച്ചടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button