ദേവാസ്: 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ 35 മാക്കൂറത്തെ പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തു. മധ്യപ്രദേശിലെ ദേവാസ് ജില്ലയെ ഉമാരിയ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ശനിയാഴ്ച്ച രാവിലെ 11 മണിയോടെയായിരുന്നു കുട്ടി കുഴൽക്കിണറിൽ വീണത്. കളിക്കുന്നതിനിടെയായുന്നു കുട്ടി കുഴൽക്കിണറിൽ വീണത്.30 അടി താഴ്ചയിലെത്തി കുട്ടി തടഞ്ഞ് നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് കയറുപയോഗിച്ച് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആര്‍മി ആരംഭിച്ചു. കുട്ടിക്ക് കുഴലിലുടെ ഒാക്സിജന്‍ നല്‍കിയിരുന്നു.
also read:ദൈവത്തിന്റെ പ്രതിപുരുഷന്മാരുടെ വിഴുപ്പലക്കലില്‍ ഞെട്ടിത്തരിച്ച് വിശ്വാസി സമൂഹം
കുഴലിന്റെ വലുപ്പം കുറവായിരുന്നതിനാൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ കഴിഞ്ഞിരുന്നില്ല. കുഴല്‍ കിണറിന് സമാന്തരമായി മറ്റൊരു കുഴിയുണ്ടാക്കി കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്. എന്നാല്‍, ഇതിന് കൂടുതല്‍ സമയമെടുക്കുമെന്നതിനാല്‍ ഇൗ നീക്കം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് കുഴല്‍കിണറിലേക്ക് കയറിട്ട് അതിലുടെ കുട്ടിയെ പുറത്തെത്തിക്കുകയായിരുന്നു. ഞാറാഴ്ച്ച രാത്രി 10.45നാണ് കുട്ടിയെ പുറത്തെത്തിച്ചത്. രക്ഷാപ്രവർത്തനത്തോടെ കുട്ടിയും പൂർണ്ണമായും സഹകരിച്ചിരുന്നു.
Post Your Comments