കല്ല്യാണത്തിനും മറ്റു വിശേഷദിനങ്ങളിലും മൈലാഞ്ചി അണിയുന്നവരാണ് നമ്മള്‍. കല്ല്യാണ നാളില്‍ മൈലാഞ്ചി ഭംഗി കൈയ്യിലും കാലിലും ചാര്‍ത്തിക്കഴിയുമ്പോള്‍ തിളങ്ങുന്നത് പെണ്‍കുട്ടിയുടെ മുഖമാണ്.വടക്കേ ഇന്‍ഡ്യയില്‍ മെഹന്തി ഇടല്‍ കല്യാണത്തോട് അനുബന്ധിച്ചുളള പ്രധാന ചടങ്ങാണ്.കല്യാണത്തിനു മുന്‍പായി നടക്കുന്ന ഈ പ്രീ-വെഡിംഗ് ചടങ്ങിന്‍റെ പേരും മെഹന്തി കിരാത് എന്നാണ്. വധൂവരന്മാരുടെ കയ്യിലെ മൈലാഞ്ചി ചുവപ്പ് കൂടുന്നതിനനുസരിച്ച് അവര്‍ക്കിടയിലെ സ്‌നേഹവും ധാരണയും കൂടും എന്നാണ് സങ്കല്പം. നമ്മുടെ നാട്ടില്‍ പെരുന്നാളിനും കല്യാണത്തിനും മറ്റു വിശേഷ അവസരങ്ങള്‍ക്കും മൈലാഞ്ചി ഉപയോഗിച്ചു വരുന്നു.
കയ്യില്‍ മൈലാഞ്ചി അണിയുന്നതിനു പിന്നില്‍ ചെറുതല്ലാത്ത ഗുണങ്ങളാണ് ഉളളത്.മൈലാഞ്ചി ഔഷധഗുണമേറിയ പച്ചിലയാണ്. ഇത് കയ്യില്‍ അണിയുന്നതോടെ ശരീരത്തിന് നല്ല തണുപ്പു ലഭിക്കുന്നു.
കല്യാണക്കാലം ഏതൊരാളുടെയും ജീവിതത്തിലെ പ്രധാന ചടങ്ങാണ്. അതിനാല്‍ തന്നെ വിവാഹ സമയത്ത് കുറച്ചെങ്കിലും ടെന്‍ഷനും ആകാംക്ഷയും ഉണ്ടാവുക സ്വാഭാവികം. ആകാംക്ഷയും പരിഭ്രമവും ഉണ്ടാക്കുന്ന മാനസിക അവസ്ഥ വിവാഹ ദിനം അടുക്കും തോറും കൂടുകയാണ് പതിവ്. ഇത് പലപ്പോഴും തലവേദനക്കും കാരണമാകുന്നു. ഈ സംഭ്രമാവസ്ഥയില്‍ നിന്നും ശരീരത്തെയും മനസിനെയും തണുപ്പിക്കാനും അതിലൂടെ നാഡി ഞരമ്പുകളെ ശാന്തമാക്കാനും മൈലാഞ്ചിയുടെ ഔഷധഗുണം സഹായിക്കുന്നു.ശരീരത്തിലെ പ്രധാന ഞരമ്പുകള്‍ എത്തിനില്‍ക്കുന്ന കാല്‍പ്പാദങ്ങളിലും കൈകളിലും മൈലാഞ്ചി ഇടുന്നതു കൊണ്ട് ശരീരത്തിന് തണുപ്പും മനസിന് ശാന്തതയും ലഭിക്കുന്നു. തലവേദന ശമിപ്പിക്കാനായി ആയൂര്‍വേദ ചികിത്സയില്‍ മൈലാഞ്ചി ഇല അരച്ചിടുന്ന പതിവുണ്ട്. കാലുകള്‍ വിണ്ടുകീറുന്നതിനും കയ്യിലെ അമിതവിയര്‍പ്പിനും മൈലാഞ്ചിസത്ത് ഉപയോഗിച്ചു വരുന്നു.കേശസംരക്ഷണത്തിലും മൈലാഞ്ചിക്കുളള പങ്ക് വലുതാണ്.
മൈലാഞ്ചിക്ക് പുരാതനകാലത്തുതന്നെ പ്രചാരം ഉണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ഈജിപ്റ്റിലെ പുരാതന മമ്മികളുടെ കയ്യില്‍ നിന്നും അവര്‍ മൈലാഞ്ചി ധരിച്ചിരുന്നു എന്നതിന്‍റെ തെളിവുകള്‍ ലഭ്യമായിട്ടുണ്ട്. മരുഭൂമിയില്‍ ജീവിച്ചിരുന്നവര്‍ കഠിനമായ ചൂടിനെ അതിജീവിക്കാനാനായാണ് കൈകാലുകളില്‍ മൈലാഞ്ചി അരച്ചു പുരട്ടിയിരുന്നത്്. പുരാതന കാലം മുതലെ മൈലാഞ്ചി മൊഞ്ച് ജനതകളെ ആകര്‍ഷിച്ചിരുന്നു എന്നതാണ് ചരിത്രം.
Post Your Comments