Latest NewsNewsIndia

കേന്ദ്രം പറയുന്നത് വാസ്തവം : ഹൈക്കോടതി കൊളീജിയം ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ ചെയ്തതിൽ മൂന്നിലൊന്നുപേരും ജഡ്ജിമാരുടെ അടുത്ത ബന്ധുക്കള്‍

ന്യൂഡല്‍ഹി: ജഡ്ജി നിയമനത്തെ പറ്റി കേന്ദ്ര സര്‍ക്കാർ പറഞ്ഞ പല കാര്യങ്ങളും ശരിയാണെന്നു തെളിയിക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ജഡ്ജി നിയമനത്തിന്റെ പേരിൽ സുപ്രീം കോടതിയും കേന്ദ്രവും ഇടഞ്ഞു നിൽക്കുകയാണ്. കൊളീജിയം മുഖേനയുള്ള ജഡ്ജി നിയമനരീതിയില്‍ മാറ്റം വരുത്തണമെന്ന് കേന്ദ്രം ആവശ്യപ്പെടുമ്പോള്‍, അത് ജുഡീഷ്യറിയിലേക്കുള്ള ലെജിസ്ലേച്ചറിന്റെ കടന്നുകയറ്റമായി ആയിരുന്നു ഇതുവരെ വ്യാഖ്യാനിച്ചിരുന്നത്.

അലഹബാദ് ഹൈക്കോടതിയിലെ കാര്യങ്ങൾ എടുത്താൽ തന്നെ ഇത് തെറ്റാണെന്നു ബോധ്യമാകും. 33 മുതിര്‍ന്ന അഭിഭാഷകരെ ജഡ്ജിമാരാക്കാനാണ് അലഹബാദ് ഹൈക്കോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്. എന്നാല്‍, ശുപാര്‍ശയിലുള്‍പ്പെട്ട അഭിഭാഷകരുടെ പൂര്‍വചരിത്രം തേടിയപ്പോള്‍, ഇതില്‍ മൂന്നിലൊന്നും നിലവിലുള്ളതോ വിരമിച്ചതോ ആയ ജഡ്ജിമാരുടെ ബന്ധുക്കളാണെന്ന് വ്യക്തമായി. സുപ്രീം കോടതിയിലെയും അലഹബാദ് ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ ബന്ധുക്കള്‍ ഈ പട്ടികയിലുണ്ട്.

സ്വന്തം ആള്‍ക്കാരെ കുത്തിത്തിരുകാനുള്ള ബോധപൂര്‍വമായ ശ്രമം ഇവിടെ നടന്നുവെന്നത് വ്യക്തമാണ്.ശുപാര്‍ശകള്‍ക്കെതിരെ അലഹബാദിലെയും ലഖ്നൗവിലെയും അഭിഭാഷകരില്‍നിന്ന് നിയമമന്ത്രാലയത്തിന് ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇന്റലിജന്‍സ് ബ്യൂറോയോട് പട്ടികയിലുള്‍പ്പെട്ടവരുടെ പശ്ചാത്തലം അന്വേഷിക്കാന്‍ നിയമന്ത്രാലയം നിര്‍ദ്ദേശിക്കകുയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button