മാനന്തവാടി: വാളേരി കുനിക്കരച്ചാലില്‍ കര്‍ഷകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മേലേപ്പുറം ശിവദാസന്‍ (62) ആണു മരിച്ചത്. മക്കളുടെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ടു വിവിധ ബാങ്കുകളിലായി മൂന്നര ലക്ഷത്തിലേറെ രൂപ കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
ഒപ്പം കൃഷിനാശവും വിലത്തകര്‍ച്ചയുമാണ് ആത്മഹത്യയ്ക്കു കാരണമെന്നും ബന്ധുക്കള്‍ പറഞ്ഞു. രാവിലെ വീടിനു സമീപമുള്ള തോട്ടത്തിലാണു മൃതദേഹം കണ്ടത്. ഭാര്യ: സുലോചന. മക്കള്‍: സൂര്യ, സുരഭി. മരുമക്കള്‍: മോഹനന്‍, ദിനു.
Post Your Comments