ദില്ലി: വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിലപാടില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് വ്യക്തമാക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ പുതുക്കിയ അപേക്ഷയും ഫയല്‍ ചെയ്തിട്ടുണ്ട്. വോട്ടര്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിലപാടായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെയും സ്വീകരിച്ചിരുന്നത്. എന്നാല്‍ ആധാറും വോട്ടര്‍ ഐഡിയും തമ്മില്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയിരുന്നില്ല. ഇപ്പോള്‍ ആധാര്‍ നിയമത്തില്‍ മാറ്റം വന്നതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു. 2016ല്‍ എകെ ജോതി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി അധികാരമേറ്റതോടെയാണ് ഈ നീക്കങ്ങളെല്ലാം നടക്കുന്നത്.
also read: എ.കെ.ജിയുടെ ചെറുമകളും പി. കരുണാകരന്‍ എംപിയുടെ മകളുമായ ദിയ വിവാഹിതയായി
വോട്ടര്‍ ഐഡി കാര്‍ഡിന് പകരം ആധാര്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് ബിജെപി നേതാവും രാജ്യസഭാംഗവുമായ ഭൂപേന്ദര്‍ യാദവ് അധ്യക്ഷമായ പാര്‍ലമെന്ററി സമിതി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് അഭിപ്രായം ആരാഞ്ഞിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത കമ്മീഷന്‍ രണ്ട് കാര്‍ഡുകളും രണ്ട് ലക്ഷ്യങ്ങള്‍ക്കുള്ളതാണെന്ന് ചൂണ്ടിക്കാണിക്കുകയായിരുന്നു.ദില്ലി: വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിലപാടിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍.
Post Your Comments