Latest NewsNewsGulf

അബുദാബി ടൂറിസ്റ്റുകൾക്ക് സുരക്ഷിത താവളം

അബുദാബി: അബുദാബിയാണ് ടൂറിസ്റ്റുകൾക്ക് ഏറ്റവും സുരക്ഷിതമായ ടൂറിസ്റ്റ് സ്പോട് എന്ന് വ്യക്തമാക്കി അബുദാബി പോലീസ്. മാർച്ച് 7-11 മുതൽ നടന്ന ഐ.ബി.ബി ബെർലിനിൽ വച്ച് ഡെസ്റ്റിനേഷൻ സാസ്റ്റിസ്ഫാക്ഷൻ ഇൻഡക്സിൽ (ഡിഎസ്ഐ) എമിറേറ്റ്സ് ഏറ്റവും മികച്ച ‘പേർസണൽ സെക്യൂരിറ്റി’ അവാർഡ് നേടി.

ഐടിബി ആയിരക്കണക്കിന് എക്സിബിറ്ററുകളും നൂറുകണക്കിന് സന്ദർശകരെ ആകർഷിക്കുന്നതും ലോകത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് വ്യാപാരമേളകളിൽ ഒന്നാണ്.

read also: അബുദാബി ഫെസ്റ്റിവലിന്റെ അരങ്ങുണർത്തി ‘മർച്ചന്റ്‌സ് ഓഫ് ബോളിവുഡ്’

മാത്രമല്ല ബെസ്റ്റ് സ്റ്റാൻഡ് ഇൻ മിഡിൽ ഈസ്റ്റ് റീജിയൻ അവാർഡും ഡിപ്പാർമെൻറ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അബുദാബി സ്വന്തമാക്കി. ഈ പുരസ്കാരം ലഭിച്ചതിൽ വളരെയധികം അഭിമാനിക്കുന്നുവെന്നും ഞങ്ങളുടെ പവലിയൻ ഞങ്ങളുടെ സന്ദർശകർക്ക് വേണ്ടി ഏറ്റവും പുതിയ സാങ്കേതികവിദ്യയും ലൈവ് ഡെമോൺസ്‌ട്രേഷനും ഒരുക്കുമെന്ന് DCT Abu Dhabi യിലെ ടൂറിസം മേഖലയിലെ എക്സിക്യുട്ടീവ് ഡയറക്ടർ സുൽത്താൻ അൽ മുത്താവ അൽ ദഹേരി പറഞ്ഞു പ്രദർശിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button