താമരശേരി: ചുരത്തിലെ റോഡരികിലെ കാട്ടില്‍ കോഴിക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എട്ടാം വളവിനു സമീപം തകരപ്പാടിയിലാണ് മൂന്നുറോളം കോഴിക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിൽ നൂറോളം എണ്ണം ചത്തിരുന്നു. വിരിഞ്ഞ് ഏതാനും ദിവസം മാത്രം പ്രായമുള്ള ഇവയെ ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരാണ് കണ്ടെത്തിയത്.ഉപേക്ഷിച്ച ശേഷം വെയില്‍കൊണ്ടാണ് ഇവ ചത്തുപോയതെന്ന് കരുതുന്നു. ഈ പ്രദേശത്ത് മീനിന്റെ അവശിഷ്ടങ്ങള്‍ തള്ളിയതിനാല്‍ ദുര്‍ഗന്ധം പരന്നിരുന്നു. ഇത് കണ്ടെത്താനുള്ള തിരിച്ചിലിനിടെയാണ് കൂട്ടിയിട്ട കോഴിക്കുഞ്ഞുങ്ങളെ കണ്ടത്.
ആരാണ് കോഴിക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. കോഴിക്കുഞ്ഞുങ്ങളെ കണ്ടെത്തിയതറിഞ്ഞ് നിരവധി പേര്‍ വാഹനം നിര്‍ത്തി സന്ദര്‍ശിച്ചു. ഇവരില്‍ ചിലര്‍ ജീവനുള്ള കുഞ്ഞുങ്ങളെ കൊണ്ടുപോയി. ചിലതിനെ കുരങ്ങുകള്‍ പിടിച്ചതായും ചുരം സംരക്ഷണസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. ചത്തവയെ പ്രദേശത്തുതന്നെ കുഴിയെടുത്ത് മൂടി. ഇത്രയധികം കോഴിക്കുഞ്ഞുങ്ങളെ എന്തിനാണ് ഉപേക്ഷിച്ചതെന്നു വ്യക്തമല്ല
Post Your Comments