അബുദാബി: യുഎഇയില്‍ 40 പൂച്ചകളെ യാതൊരു ശുശ്രൂഷയും നല്‍കാതെ അലക്ഷ്യമായി വളര്‍ത്തിയ അറബ് യുവതിയെ നാടുകടത്താന്‍ കോടതി വിധി. ആരോഗ്യമില്ലാത്ത 40 പൂച്ചകളെയാണ് യുവതിയുടെ വില്ലയിലെ ഒരു മുറിയില്‍ നിന്നും കണ്ടെടുത്തത്. ഇതില്‍ ഒഒരെണ്ണം ചത്തിരുന്നു. വളര്‍ത്ത് മൃഗങ്ങളെ സംരക്ഷിക്കാതിരുന്നതിന് ഇവര്‍ക്ക് പിഴ വിധിച്ച കോടതി നാടുകടത്താനും ഉത്തരവിട്ടു.
അബുദാബിയിലെ വില്ലയിലാണ് ഇവര്‍ പൂച്ചകളെ വളര്‍ത്തി വന്നത്. വളര്‍ത്തുമൃഗങ്ങളുടെ വില്‍പ്പനയായിരുന്നു യുവതി ചെയ്തിരുന്നത്. എന്നാല്‍ വില്ലയില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നു എന്ന പ്രദേശവാസികളുടെ പരാതിയിലാണ് പോലീസ് സ്ഥലത്തെത്തിയത്.
തുടര്‍ന്നുള്ള തിരച്ചിലിലാണ് 40 പൂച്ചകളെ കണ്ടെത്തിയത്. തീരെ ആരോഗ്യമില്ലാത്ത രീതിയിലായിരുന്നു ഇവ. ഇതില്‍ ഒന്ന് ചത്ത് കിടക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതിയെ കസ്റ്റഡിയിലേടുക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഓര്‍ഡര്‍ നല്‍കി. മാത്രമല്ല വില്ലയില്‍ കണ്ടെത്തിയ എല്ലാ പൂച്ചകളെയും ആരോഗ്യപരിപാലന കേന്ദ്രത്തിലേക്ക് മാറ്റുവാനും പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു.
അതേ സമയം നാളുകളായി താന്‍ പൂച്ചകളെ വളര്‍ത്തുന്നുണ്ടെന്നും ഇവയെ താന്‍ ഭക്ഷണം കൊടുത്ത് വളര്‍ത്തിക്കോളാമെന്നും യുവതി കോടതിയില്‍ പറഞ്ഞു. എന്നാല്‍ കാര്യം ഒന്നും ഉണ്ടായില്ല. പിഴ ഒടുക്കിയ ശേഷം നാടുകടത്താനായിരുന്നു കോടതി വിധി.
Post Your Comments