
മധ്യപ്രദേശ്: ഗവണ്മെന്റ് ആശുപത്രിയിലെ ജീവനക്കാര്‍ വേണ്ടവിധത്തില്‍ സഹായിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യാത്തതിനെ തുടര്‍ന്ന് യുവതി ആശുപത്രിക്ക് പുറത്ത് കുഞ്ഞിന് ജന്മം നല്കി. മധ്യപ്രദേശിലെ കത്നി വില്ലേജിലാണ് സംഭവം. ആശുപത്രി ജീവനക്കാര്‍ സഹായിക്കാഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്തെ ഒരു സ്ത്രീയുടെ സഹായത്തോടെയാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്.
also read: കുഞ്ഞിന് മുലയൂട്ടിക്കൊണ്ട് യോഗ ചെയ്യുന്നൊരമ്മ, വൈറലായി ചിത്രങ്ങള്‍
യുവതിക്ക് എല്ലാ ചികിത്സകളും പരിചരണവും നല്‍കിയിരുന്നു എന്നാല്‍ പ്രസവ സമയം നഴ്സ് മറ്റൊരു ആരോഗ്യ കേന്ദ്രത്തിലേക്ക് പോയതാണമ് ഇത്തരം സംഭവത്തിന് കാരണമായതെന്ന് ചീഫ് മെഡിക്കല്‍ ഹെല്‍ത്ത് ഓഫീസര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷവും ഇവിടെ ഇത്തരം സംഭവം ഉണ്ടായിട്ടുണ്ട്. ആംബലന്‍സ് സൗകര്യം ലഭിക്കാഞ്ഞതിനെ തുപടര്ന്ന് നവജാതശിശു ഇവിടെ മരിച്ചിരുന്നു. വഴിയിലായിരുന്നു കുഞ്ഞിന് ജന്മം നല്‍കിയത്. ജനിച്ച ഉടനെ തന്നെ കുഞ്ഞ് മരിക്കുകയും ചെയ്തിരുന്നു.
Post Your Comments