വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഗ്രഹം സഫലമാക്കി നവംബര്‍ 11ന് വാഷിംഗ്ടണ്‍ ഡിസിയുടെ വീഥിയിലൂടെ സൈനിക വാഹനങ്ങള്‍ നീങ്ങും. മുമ്പ് 1991ലാണ് ഇത്തരം ഒരു സൈനിക പരേഡ് അമേരിക്കയില്‍ നടക്കുന്നത്. വിപുലമായ പരേഡിന് തയ്യാറെടുക്കാന്‍ ട്രംപ് പെന്റഗണിനോട് ആവശ്യപ്പെട്ടതായി ഒരു മാസം മുമ്പേ വൈറ്റ്ഹൗസ് അറിയിച്ചിരുന്നു.
ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ സ്മരണയ്ക്ക് യുഎസ് വെറ്ററന്‍സ് ദിനമായി ആചരിക്കുന്ന തീയതിയാണ് നവംബര്‍ 11. സൈനിക വാഹനങ്ങള്‍ പരേഡില്‍ പങ്കെടുക്കുമെങ്കിലും ടാങ്കുകള്‍ ഉണണ്ടാകില്ലെന്ന് പെന്റഗണ്‍ അറിയിച്ചു. പരേഡിന്റെ അവസാനം യുഎസ് വിമാനങ്ങളുടെ വ്യോമാഭ്യാസപ്രകടനവുമുണ്ടായിരിക്കും. പഴയകാല വിമാനങ്ങളും ഇതിന് ഉപയോഗിക്കും.
also read: ട്വീറ്റ് വിവാദം, ബ്രിട്ടനോട് മാപ്പ് പറയാമെന്ന് ഡൊണാള്‍ഡ് ട്രംപ്, കാരണം ഇതാണ്
വിവിധ യുദ്ധങ്ങളെ അനുസ്മരിപ്പിക്കുന്ന പരേഡുകളില്‍ പങ്കെടുക്കുന്നവര്‍ അതാതുകാലത്തെ സൈനികയൂണമീഫോം അണിഞ്ഞാണ് പരേഡിന് എത്തുക. പരേഡില്‍ ഏതൊക്കെ ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കും എന്നതിന്റെ വിവരം പെന്റഗണ്‍ പുറത്തുവിട്ടിട്ടില്ല. വൈറ്റ് ഹൗസ് മുതല്‍ കാപ്പിറ്റൊള് ഹില്വരെയുള്ള 1.6 കിലോമീറ്റര്‍ ദൂരത്തിലാണ് പരേഡ് നടക്കുക.
Post Your Comments