ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഈ മാലം 15നകെ പ്രഖ്യാപിക്കുമെന്ന് സിപിഎം ജില്ല സെക്രട്ടറി സജി ചെറിയാന്. വികസന രാഷ്ട്രീയം മാത്രമാണ് ചര്‍ച്ചയാവേണ്ടത്, തെരഞ്ഞെടുപ്പില്‍ ആര്‍ക്കും മത്സരിക്കാം- സജി ചെറിയാന് പറഞ്ഞു. ജില്ല സെക്രട്ടറിമാര്‍ക്ക് സംസ്ഥാന കമ്മിറ്റിയുടെ അനുവാദം കൂടി വേണമെന്ന് മാത്രേയുള്ളു എന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരില്‍ ശക്തമായ ത്രികോണ മത്സരത്തിനു അരങ്ങൊരുങ്ങവേയാണ് സജി ചെറിയാന്റെ പ്രഖ്യാപനം വരുന്നത്. ചെങ്ങന്നൂരില്‍ സജി ചെറിയാന് തന്നെ മത്സരിക്കുമെന്നും സൂചനകളുണ്ട്.
also read: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തു
അതേസമയം തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തിരുന്നു. ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും കെപിസിസി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും മുതിര്‍ന്ന അഭിഭാഷകനുമായ ഡി. വിജയകുമാറിനെയാണ് ചെങ്ങന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ ധാരണയായത്. ഹൈക്കമാന്റിന്റെ സമ്മതത്തോടെ പ്രഖ്യാപനം പിന്നീട് നടക്കും.
Post Your Comments