അമിത വേഗത ; നിയന്ത്രണം വിട്ട കാർ മറിഞ്ഞ്‌ വിദ്യാർത്ഥികൾ മരിച്ചു

ന്യൂഡൽഹി: വാഹനാപകടത്തില്‍ വിദ്യാര്‍ഥികൾക്ക് ദാരുണാന്ത്യം. ഡൽഹിയിലാണ് സംഭവം. അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റ മൂന്ന് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. കാറിന്‍റെ അമിത വേഗമാണ് അപകടകാരണം. വിദ്യാർഥികൾ മദ്യപിച്ചിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസുദ്യോഗസ്ഥർ അറിയിച്ചു.

Also read ;വെടിയേറ്റ്‌ മരിച്ച യുവാവിന്റെ മൃതദേഹം കെട്ടിയിട്ട നിലയില്‍

Share
Leave a Comment