കൊളംബോ: ശ്രീലങ്കയിലെ മണ്ണ് ഇപ്പോള്‍ മതവര്‍ഗീയ ശക്തികള്‍ക്ക് അടിമപ്പെടുകയാണ്. അതിന്റെ സൂചനയാണ് ഇടക്കിടെയുണ്ടാകുന്ന ബുദ്ധ-മുസ്ലിം കലാപങ്ങള്‍. ഏറ്റവും ഒടുവില്‍ കാന്റി ജില്ലയിലെ ദിഗാനയിലുണ്ടായ കലാപവും ഇതിന്റെ തുടര്‍ച്ച തന്നെ. സര്‍ക്കാരും ബുദ്ധ സന്ന്യാസിമാര്‍ പോലും സിംഹളക്കാര്‍ നടത്തിയ അക്രമങ്ങളെ തള്ളിപ്പറഞ്ഞിരിക്കുന്നു.
യഥാർത്ഥത്തിൽ ഇതിന്റെ കാരണം എന്താണ് വിദ്വേഷത്തിന്റെ വിത്ത് വിതച്ച് ദേശീയവാദികള്‍ എന്ന പേരില്‍ ഒരുസംഘം സിംഹളക്കാര്‍ക്കിടയില്‍ ശക്തിപ്പെട്ടുവരുന്നുണ്ട്.. ഈ വിഭാഗത്തിന്റെ നേതാവ് നടത്തിയ പ്രചാരണമാണ് പുതിയ കലാപങ്ങള്‍ക്കിടയാക്കിയതും മുസ്ലിം കടകളും പള്ളികളും ആക്രമിക്കപ്പെടാന്‍ വഴിയൊരുക്കിയതും.
ശ്രീലങ്കന്‍ ജനതക്കിടയില്‍ കൂടുതലും ബുദ്ധ മതക്കാരായ സിംഹളക്കാരാണ്. പിന്നെ ഹിന്ദുക്കളും മുസ്ലിംകളും. സിംഹളക്കാര്‍ 75 ശതമാനത്തോളം വരും. പത്ത് ശതമാനത്തിനടുത്തേ മുസ്ലിം ജനതയുള്ളു . എന്നാല്‍ മുസ്ലിംകള്‍ രാജ്യം കീഴടക്കുമെന്നാണ് തീവ്രദേശീയവാദികളായ ഒരു വിഭാഗം സിംഹളക്കാരുടെ പ്രചാരണം. ആദ്യം അത്ര വേരോട്ടം ലഭിക്കാത്ത പ്രചാരണത്തിനിപ്പോള്‍ ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് ദിഗാനയിലുണ്ടായ കലാപം.
Read also:ബംഗ്ലാ താരത്തിന്റെ നാഗ നൃത്തം, അമ്പരന്ന് ക്രിക്കറ്റ് ലോകം
കച്ചവട മേഖലയിലാണ് ശ്രീലങ്കയിലെ മുസ്ലിംകള്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ സാമ്പത്തികമായി മുസ്ലിംകള്‍ താരതമ്യേന ഉന്നതിയിലുമാണ്. ഇതും മുസ്ലിം വിരുദ്ധ പ്രചാരണത്തിന് ആക്കം കൂട്ടുന്നു. തമിഴ് വംശജര്‍ കടലോര മേഖലയിലാണ് കൂടുതല്‍ അധിവസിക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്ത് മുസ്ലിംകള്‍ ശ്രീലങ്കയിലേക്ക് വന്‍തോതില്‍ പണമെത്തിക്കുകയും അതുവഴി സാമ്ബത്തികമായി മെച്ചപ്പെടുകയും ചെയ്യുന്നുവെന്ന പ്രചാരണവുമുണ്ട്.എന്നാൽ ഇതെല്ലാം വ്യാജ പ്രചാരണമാണെന്നാണ് മുസ്ലിം കൗണ്‍സില്‍ ഓഫ് ശ്രീലങ്കയുടെ അധ്യക്ഷന്‍ നിസാമുദ്ദീന്‍ മുഹമ്മദ് അമീന്‍ പറയുന്നത് .
ഇതിനിടെയാണ് തീവ്രദേശീയവാദികളുടെ പ്രാദേശിക നേതാവ് സോഷ്യല്‍ മീഡിയയില്‍ ദിഗാനയെ കുറിച്ച് ചില കാര്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. ഇവിടെയുള്ള കച്ചവടക്കാരില്‍ കൂടുതലും മുസ്ലിംകളാണെന്നും ലഘുലേഖ വിതരണം ചെയ്യാനിറങ്ങിയ ഞങ്ങള്‍ക്ക് അതിന് സാധിക്കുന്നില്ലെന്നുമായിരുന്നു ഇയാള്‍ ഫേസ്ബുക്കില്‍ ലൈവ് കൊടുത്തത്. അതോടെ അവിടെ അക്രമം ആരംഭിച്ചു.തുടന്ന് മുസ്ലിം പള്ളികള്‍ തകര്‍ക്കപ്പെടും ചെയ്തു.
തുടന്ന് സംഘർഷത്തിൽ നിരവധി പേർ കൊല്ലപ്പെടുകയുണ്ടായി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. അങ്ങനെ ശ്രീലങ്ക കലാപ ഭൂമിയായി മാറുകയായിരുന്നു .
Post Your Comments