Latest NewsNewsLifestyle

കണ്ണും കാതും ഇല്ലാത്ത പ്രണയം തലയ്ക്ക് പിടിക്കുമ്പോള്‍

പ്രായമോ പദവിയോ കണക്കിലെടുക്കാതെ ഹൃദയം മറ്റൊരു തലത്തില്‍ എത്തിചേരുമ്പോള്‍ സംഭവിക്കുന്ന അപകടങ്ങളെ കുറിച്ച് കൌണ്‍സലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു പറയുന്നത്

പ്രണയം തലയ്ക്കു പിടിക്കുമ്പോൾ..
അതിനി എത്ര ഉയർന്ന ബുദ്ധി ഉള്ളവർ ആകട്ടെ , ഹൃദയം മറ്റൊരു തലത്തിലേയ്ക്ക് മാറ്റപെടുക ആണ്..
പ്രായമോ പദവിയോ ഒന്നും അവിടെ പ്രസക്തമല്ല..

കൈ കുഞ്ഞിനേയും കൊണ്ട് രോഗിയായി എനിക്ക് മുന്നിൽ എത്തിയ ബന്ധുവിന് കൂട്ട് വന്ന ഒരു പെൺകുട്ടി…
അവളുടെ ഭാര്തതാവ്..
ക്ലയന്റും ഞാനും മാത്രമാണ് മുറിയിൽ..
നാല്പത്തിയഞ്ചു വയസ്സുള്ള അവർ പറഞ്ഞു തുടങ്ങി…

””വര്ഷങ്ങളായി ഉള്ള ഒരു ബന്ധമാണ്…പറ്റിപ്പോയി..
സാഹചര്യം , പ്രായം ഒക്കെ ആകാം…
ഞങ്ങളെ കൊണ്ട് തെറ്റ് ചെയ്യിപ്പിച്ചത്..
ഇന്നവൻ വിവാഹിതൻ ആണ്..
വധു , കുടുംബത്തിലുള്ള എന്റെ മുറ അനുസരിച്ചു അവന്റെ അമ്മയുടെ സ്ഥാനത്ത് തന്നെ ആണ് കാണുന്നതും, ബഹുമാനിക്കുന്നതും..
അവർക്കു ഇപ്പോൾ ഒരു കുഞ്ഞും ഉണ്ട്..
ഇന്നും ഭാര്യയോട് സ്നേഹമായി അവൻ പെരുമാറാറില്ല..
അവളുടെ ആ സങ്കടം കാണുമ്പോൾ എന്റെ ഉള്ളിൽ നീറ്റലാണ്..
അവനോടു സംസാരിക്കാൻ വയ്യ..
ഞാൻ പിന്മാറിയാൽ എവിടെ എങ്കിലും പോയി ചാകും എന്നാണ് പറയുന്നത്..”

ആരാണ് ആൾ..?
കൗൺസിലിങ് നു സഹകരിക്കുമോ..?
ഒരു നിമിഷം തലകുനിച്ചു ഇരുന്ന ശേഷം ,
എന്റെ കൂടെ വന്നവർ തന്നെ എന്ന് പറഞ്ഞവർ കരഞ്ഞു..
കൊച്ചുമ്മയ്ക്കു വല്ലാത്ത സങ്കടം ആണ് എന്ന് പറഞ്ഞു അലിവോടെ അവരെ എന്റെ മുന്നിൽ കൊണ്ട് വന്ന ഒരു പെൺകുട്ടി..
അവൾ അറിയുന്നില്ലല്ലോ..
കഥയ്ക്ക് പിന്നിലെ കഥ..
ഇര ആക്കപ്പെട്ട സ്ത്രീ..!
കൗൺസിലിങ് ഡയറി യിൽ അങ്ങനെ അല്ലെ അവളെ കുറിച്ച് എഴുതേണ്ടത്…?

കൂട്ട് കുടുംബത്തിൽ , പതിനാറു വയസ്സ് മുതൽ ആ ചെറുപ്പകാരന്റ ജീവിതത്തിൽ സംഭവിച്ച ഒരു താളപ്പിഴ..
സ്ഥാനം അമ്മയുടേതാണ്..
ഇന്ന് അയാൾ വിവാഹിതനും ഭാര്യ അവരെ കാളും ആരോഗ്യവതിയും സുന്ദരിയും ആണ്..
ഉയർന്ന ഉദ്യോഗമുണ്ട്..
പദവിയുണ്ട്..
പക്ഷെ എവിടെ വായിച്ച പോലെ..
മുറ തെറ്റിയ ബന്ധങ്ങൾക്ക്‌ ആഴം കൂടും…

ഈ ഒരു കേസ് പോലെ ,
എത്രയോ കേസുകൾ ഓരോ മനഃശാസ്ത്രജ്ഞരുടെയും ഡയറി യിൽ സ്ഥാനം പിടിക്കുന്നു..
” മുക്കാലിയിൽ കെട്ടി മുള്ളു ഉള്ള ചാട്ടവാറു കൊണ്ട് അടിയ്ക്കണം..”
ഇങ്ങനെ ഉള്ള കഥകളിൽ മിക്കവാറും മറ്റുള്ളവരുടെ പ്രതികരണം ഇത്തരത്തിൽ തന്നെ ആകും..

ഈടും കെട്ടുറപ്പും ഇല്ലാത്ത ബന്ധത്തിൽ മനസ്സ് പെടുമ്പോൾ അറിയാം ,
ഇത് ശെരി ആകില്ല..
ആരോ മനസ്സിൽ ഇരുന്നു ശ്കതമായ വിലക്കും..
പക്ഷെ ,ചില ഇഷ്‌ടങ്ങൾ..
തന്റെ കയ്യിലല്ല നിയന്ത്രണത്തിന്റെ താക്കോൽ എന്ന് അറിയുമ്പോൾ പിന്നെ ഗർവ്വില്ല്ല..
അടിയറവു വെയ്ക്കുക തന്നെ..
ഉറങ്ങുമ്പോഴും ഉണരുമ്പോളും ആ ആളിന്റെ മുഖം ..
അവിടെ ആണ് ശ്വാസം നിലനിൽക്കുന്നത്..
പ്രണയം അല്ല പ്രാണൻ ആണ്..
ഈശ്വര വിശ്വാസമില്ലാത്തവർ ,
അന്ധവിശ്വാസികൾ ആയി തീരും..
തന്റെ പ്രതിബിംബം പരിചിതത്വത്തിൽ നിന്നും അപരിചിതത്വത്തിലേയ്ക്ക് നീങ്ങുന്നത് സ്വയം അറിയുന്നില്ല..

കുടുംബത്തിനെ വിട്ടു മനസ്സ് സഞ്ചരിക്കുന്നതിന്റെ കുറ്റബോധവും ,
പ്രാണനെ വിട്ടു കളയാൻ പറ്റാത്തതിന്റെ ധർമ്മ സങ്കടവും പേറി ,
ഉഴലുന്ന എത്രയോ പേരുണ്ട്..
അൻപതും അറുപതും ,
പ്രായത്തിന്റെ കണക്കാണ്..
മനസ്സിന്റെ ഊർജ്ജം ശരീരത്തിന്റെ ശ്രീ മനോഹരമാക്കും..
മഹാഭിഷഗ്വരൻ ആയി തീരുന്ന പ്രണയം , അവൻ അവസാനിക്കാത്ത അത്ഭുതമാകണം,എന്ന് ആഗ്രഹിക്കാൻ മാത്രമേ പറ്റൂ..
പരിമിതികൾ ദുരവസ്ഥ ആണെന്ന് തോന്നിയാൽ പിന്നെ മാറ്റമാകണം അനിവാര്യം…
പ്രണയത്തിന്റെ ദാർശനിക പ്രശ്നമാണ്..
മൂന്നാം കണ്ണ് തുറക്കണം…

”’നല്ല കുടുംബ ജീവിതം നയിച്ച് വന്ന എന്നെ ഒരുപാടു മെനകെട്ടു ഇയാൾ പ്രണയത്തിൽ ആകുക ആയിരുന്നു..
പ്രണയം എന്ന പദത്തിന് യോഗ്യത ഇല്ലാത്ത ഒരുവൻ ആണെന്ന്,
അവന്റെ പല കാമുകിമാരുടെ ലിസ്റ്റ് കണ്ടപ്പോഴാണ് മനസ്സിലായത്..
വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും അവൻ കാണിച്ചു പോകുന്ന പൊള്ളത്തരങ്ങൾ ലോകം അറിയണം….”

”എന്റെ കാശും പണവും പോയതിൽ അല്ല..
എന്റെ മനസ്സാണ് ചവിട്ടി മെതിച്ചത്..!
വസ്തുവാക്കപ്പെട്ട സ്ത്രീയുടെ രോഷം അവിടെ ആളിക്കത്തുന്നു…
വിശ്വാസലംഘനം ആണ്..
ബോധ തലം നഷ്‌ടപ്പെടണം എന്നും ഭ്രാന്താവസ്ഥയിൽ ആകണം എന്നും വിലപിക്കും..
സ്നേഹത്തെ നൽകിയത് , സ്വപ്നങ്ങളെ നശിപ്പിക്കാൻ പോന്ന ഒരുത്തനാണ്,
എന്ന ആഘാതം തുടക്കത്തിൽ…
പിന്നെ , പിന്നെ ഉപേക്ഷിക്കപെടലിൽ നിന്നും ഉണ്ടാകുന്ന പക മാത്രം അവശേഷിക്കും…

ജീവിതത്തിൽ ഊറികൂടുന്ന അനേകം അസംതൃപ്തികൾക്കിടയിൽ
എങ്ങനെയോ തോന്നിയ ഒരു ഇഷ്‌ടം..
തിരിച്ചു ഒരു നോട്ടം പോലും ഇല്ല..
എങ്കിലും അവിടെ തന്നെ ആണ് മനസ്സ്..
അവൾ പറഞ്ഞത് , ഭാര്യയും കുടുംബവവും ഉള്ള അവനോടുള്ള ഇഷ്‌ടത്തെ കുറിച്ചാണ്..
തിരിച്ചു കിട്ടാത്ത പ്രണയം…!
മോഹങ്ങൾക്ക് ചിറകു വെയ്ക്കുന്നു…
ഒരിക്കലും വഴങ്ങില്ല എന്ന് തിരിച്ചറിഞ്ഞാലും !
വിറങ്ങലിച്ചു പോകുന്ന മനസ്സിനെ ,
തിരുമി ചൂട് പിടിപ്പിക്കേണ്ടി വരുന്നതിന്റെ നോവ് അക്ഷരങ്ങളാക്കി നിരത്തുക മാത്രമാണ് പോംവഴി…
ഫേസ് ബുക്കിലെ ചില എഴുത്തുകൾ ചർച്ചയ്ക്കു എടുക്കുമ്പോൾ..
ഇത്തരം പല മനസ്സുകളുടെ ഗതികൾ കാണാം.,.

ബാഹ്യമോടികൾക്കും ആകാരഭംഗിക്കും അതീതമായ എഴുത്ത്…
അതിനുള്ളിലെ അക്ഷരങ്ങളെ കാണണം എങ്കിൽ ചിന്തിക്കുന്നതിൽ കൂടുതൽ ദർശിക്കാനായി കണ്ണുകളെ പരിശീലിപ്പിക്കണം എന്ന് മാത്രാ..
ഗർഭാവസ്ഥയിൽ തന്നെ അലസിപ്പിക്കേണ്ടി വരുന്ന ഇഷ്‌ടങ്ങൾ..
മത്ത് പിടിപ്പിക്കുന്ന മരണത്തിന്റെ മണം ആണ് പിന്നെ അതിന്…!
സുതാര്യമായ സാധാരണക്കാരന്റെ ചിന്തകളിൽ നിറയുന്നതൊക്കെയും പ്രണയത്തിന്റെ സ്പര്ശനം പതിഞ്ഞ കൃതികൾ ആണ്..
ചങ്ങമ്പുഴയുടെയും ഇടപ്പള്ളിയുടെയും പിൻതലമുറക്കാരെ കാണുമ്പോൾ ഓർക്കും…
കുമാരനാശാൻ പാടിയ പോലെ..
അകം മുറിച്ചു നീറ്റുന്ന അനുരാഗം പേറുന്നവർ,..!

ആശ്രയവും ആശ്വാസവും ആയി തീരുന്ന ഒരുപാടു ബന്ധങ്ങളെ കാണാറുണ്ട്..
ജീവിതത്തിനു പുതിയ അർഥതലങ്ങളും തിരിച്ചറിവുകളും പകരുന്നു ശ്കതിയും സ്വാതന്ത്ര്യവും ആയി തീരുന്നവർ..
പാപമാണ്..
യുക്തി ഭദ്രമായ ജീവിതമാകണം ലക്‌ഷ്യം..
അറിയാഞ്ഞിട്ടല്ല…
കാതങ്ങൾക്കു അപ്പുറം കാണാനുള്ള കഴിവും ഉണ്ട്..
പക്ഷെ…!!

പ്രണയങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ മുഴുവൻ ശരീരാധിഷ്ഠിതമല്ല..
പരസ്പരം കാണാതെ ,
മൗനത്തിലൂടെ പ്രണയിക്കുന്നവർ ..
ജീവിതാനുഭവങ്ങൾ രൂപപ്പെടുത്തിയ പ്രായോഗികത മുറുക്കി പിടിക്കേണ്ടി വരുമെങ്കിലും
ആത്മാവും ആത്മാവും തമ്മിലുള്ള ഭ്രാന്തമായ അടുപ്പം നിഷേധിക്കാനാവില്ല..
ഈടു വെയ്ക്കാൻ ഒരു പേരില്ല ബന്ധത്തിൽ എന്നതാണ് പുണ്യം…

കൗൺസിലിങ് ഡയറി യിൽ വെട്ടി വെച്ചിരിക്കുന്ന ഒരു കുറുപ്പ് പലപ്പോഴും നോക്കാറുണ്ട്..
”മോസ്സസ് തോറ എഴുതി കൊണ്ടിരുന്നപ്പോൾ ഒരു പദ്യം ദൈവ നിന്ദയ്ക്ക് കാരണമാകുന്നു എന്ന് അദ്ദേഹം പരാതിപ്പെട്ടു..
അപ്പോൾ ദൈവം പറഞ്ഞു..
മകനെ നീ എഴുതൂ..
ആർക്കെങ്കിലും വഴിതെറ്റാണമെങ്കിൽ തെറ്റട്ടെ..
തെറ്റുകളെ തടുക്കാൻ സാധ്യമല്ല..!

വിധിക്കാനുള്ള അവകാശം കൗൺസിലോർ നു ഇല്ല..അങ്ങനെ എങ്കിൽ.,.
എന്റെ ജോലിയോട് പാപമാണ് ചെയ്യുന്നത്..!
കേൾക്കുക മാത്രമാണ്..
വായിക്കുക മാത്രമാണ്..
കാണുക മാത്രമാണ്…

shortlink

Related Articles

Post Your Comments

Related Articles


Back to top button