KeralaLatest News

തീരപ്രദേശത്തെ ജാഗ്രതാ നിർദേശം നീട്ടി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: തീരപ്രദേശത്തെ ജാഗ്രതാ നിർദേശം നീട്ടി കാലാവസ്ഥാ വകുപ്പ്. ശ്രീലങ്കൻ തീരത്ത് രൂപം കൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതിനാൽ തെക്കൻ മേഖലകളിലെ മത്സ്യത്തൊഴിലാളികൾ 48 മണിക്കൂർ കൂടി മത്സ്യബന്ധനത്തിനു പോകരുതെന്നും കന്യാകുമാരി മേഖലയിലെ കടലിൽ മീൻപി‌ടിക്കാൻ പോകരുതെന്ന പ്രത്യേക നിർദേശവുമാണ് നൽകിയിട്ടുള്ളത്.

കേരളതീരത്ത് 2.6 മീറ്റർ മുതൽ 3.2 മീറ്റർ വരെ ഉയരമുള്ള തിരമാലകളുണ്ടായേക്കാമെന്നു ശനിയാഴ്ച കേന്ദ്രകാലാവസ്ഥാവകുപ്പ് നിർദേശം നൽകിയിരുന്നു. തെ​​​​​ക്ക് ന്യൂ​​​​​ന​​​​​മ​​​​​ർദ്ദം രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ക​​​​​യും പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ ദി​​​​​ശ​​​​​യി​​​​​ൽ ല​​​​​ക്ഷ​​​​​ദ്വീ​​​​​പി​​​​​നു സ​​​​​മീ​​​​​പ​​​​​ത്തേ​​​​​ക്കു നീ​​​​​ങ്ങി ശ​​​​​ക്തി​​​​​പ്പെ​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്യാ​​​​​നുള്ള സാധ്യതയെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയത്.

ALSO READ ;ഭാവി അറിയാൻ ജ്യോത്സ്യന്റെ അടുത്തെത്തിയ പെൺകുട്ടിക്ക് സംഭവിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button