രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഒരിക്കല്‍ പോലും നേതാക്കന്മാര്‍ ശിക്ഷിക്കപ്പെടാറില്ല. അവര്‍ക്ക് വേണ്ടി ബാലിയാടാവാന്‍ അണികള്‍ ഉണ്ടെന്നത് തന്നെയാണ് അതിനു പിന്നിലെ കാരണം. കണ്ണൂരില്‍ കോണ്ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം സിപിഎമ്മിലെ ഉന്നതരിലേക്ക് എത്തില്ലെന്ന് ഉറപ്പാക്കാന്‍ കള്ളക്കളികള്‍ സജീവമാകുന്നു. ഈ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവിശ്യമില്ലെന്ന ഉറച്ച നിലപാടാണ് പിണറായി സര്‍ക്കാര്‍ ആദ്യം മുതലേ എടുത്തത്. എന്നാല്‍ സര്‍ക്കാരിന് തിരിച്ചടിയായി കേസ് സിബിഐയ്ക്ക് വിട്ടു. ഇതോടെ പ്രതിരോധത്തിലായ നേതൃത്വം അണികളില്‍ കേസ് ഒതുക്കാനുള്ള ശ്രമം നടത്തുന്നുവെന്ന് സൂചന.
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എസ്പി.ഷുഹൈബിനെ (30) ഫെബ്രുവരി 12ന് അര്‍ധരാത്രിയോടെയാണു എടയന്നൂര്‍ തെരൂരില്‍ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇത് രാഷ്ട്രീയ വൈരമാണ് കാരണമെന്ന് എഫ്ഐആറില്‍ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ സിബിഐയുടെ അന്വേഷണം ജില്ലാ നേതൃത്വത്തിലേക്ക് എത്തിയാല്‍ പാര്‍ട്ടി വലിയ പ്രതിസന്ധിയിലേക്ക് പോകും. കൂടാതെ കോണ്‍ഗ്രസും കെ സുധാകരനും ഇത് സിപിഐഎമ്മിനു നേരെ പ്രയോഗിക്കാനുള്ള വലിയ ആയുധമാക്കും. ഈ സാഹചര്യത്തില്‍ തന്ത്രപരമായ നീക്കങ്ങളുമായി കേസ് ഒതുക്കാന്‍ ശ്രമം നടക്കുന്നു. അതിന്റെ ഫലമാണ് ഇന്നലെ പ്രതികളായ ചിലരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
ഷുഹൈബ് വധക്കേസില്‍ കേസില്‍ അറസ്റ്റിലായ 11 പ്രവര്‍ത്തകരില്‍ നാലു പേരെ സിപിഎമ്മില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു ഷുഹൈബ് വധത്തില്‍ പങ്കുണ്ടെന്നു കണ്ടെത്തിയാല്‍ നടപടിയുണ്ടാവുമെന്നു സിപിഎം നേതൃത്വം നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. സിപിഎം അംഗങ്ങളായ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടും പാര്‍ട്ടി നടപടിയെടുക്കാത്തത് ആദ്യമേ വിമര്‍ശനം ഉയര്‍ന്നിരുന്നു. പൊലീസിന്റെ അന്വേഷണത്തേക്കാള്‍, പാര്‍ട്ടി നടത്തുന്ന അന്വേഷണത്തിലാണു തങ്ങള്‍ക്കു വിശ്വാസം എന്നായിരുന്നു നേരത്തേ ജില്ലാ നേതൃത്വത്തിന്റെ നിലപാട്. അതുകൊണ്ട് തന്നെ പാര്‍ട്ടി നടത്തിയ അന്വേഷണംത്തില്‍ ഈ നാലു പേരെയും കുറ്റക്കാരായി കണ്ടെത്തിയതാണ് പുറത്താക്കാനുള്ള തീരുമാനം നല്‍കുന്ന സൂചന. എന്നാല്‍ ഇക്കാര്യം സിപിഎം സ്ഥിരീകരിക്കുന്നില്ല.
കൂടാതെ കുറ്റക്കാരെ സഹായിക്കുന്ന പാര്‍ട്ടിയല്ല സിപിഎം എന്നും മാതൃകാ പരമായി പാര്‍ട്ടി തന്നെ നടപടി എടുക്കുമെന്നും കാണിക്കാന്‍ ആണ് ഇപ്പോള്‍ ഈ നടപടി എടുത്തിരിക്കുന്നതെന്നു വ്യക്തം. ഈ കൊലക്കേസില്‍ ഇപ്പോള്‍ പിടിയിലായ 11 പേരും പ്രകടമായി സിപിഎം പ്രവര്‍ത്തകരാണ്. എന്നാല്‍ പാര്‍ട്ടി പുറത്താക്കിയത് നാല് പേരെ മാത്രം. പുറത്താക്കപ്പെട്ട നാലു പേരെക്കാള്‍ സജീവമായി പാര്‍ട്ടി സംഘടനാ രംഗത്തുള്ളവരാണു ബാക്കി ഏഴു പേരില്‍ ചിലര്‍. എന്നാല്‍ ഇവര്‍ക്കെതിരെ നിലപാടെടുക്കാന്‍ പാര്‍ട്ടി തയ്യാറാകാത്തത് എന്തുകൊണ്ട്? പാര്‍ട്ടി ഭാരവാഹികളുടെ അടുത്ത ബന്ധുക്കളും സന്തത സഹചാരികളുമാണ് ഇവരില്‍ പലരും എന്നത് ശ്രദ്ധേയമാണ്. കൂടാതെ അംഗത്വമുള്ളവരെ എല്ലാം പുറത്താക്കിയെന്ന സന്ദേശം നല്‍കാനാണ് സിപിഎം ശ്രമിക്കുന്നത്. മറ്റുള്ളവര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ലെന്നു വരുത്തി തീര്‍ക്കാനും.
എന്നാല്‍ കേസിലെ മുഖ്യപ്രതിയായ ആകാശ് തില്ലങ്കേരിയുടെ അച്ഛനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത് വിവാദമാകുന്നുണ്ട്. അറസ്റ്റിലായ ആകാശ് തില്ലങ്കേരി കേസില്‍ സിപിഎം നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് മൊഴി നല്‍കിയിരുന്നു. കാലു വെട്ടിയാല്‍ മതിയോ എന്ന് ചോദിച്ചപ്പോള്‍ കൊല്ലണമെന്ന് നേതൃത്വം നിര്‍ദ്ദേശിച്ചുവെന്നായിരുന്നു മൊഴി. ഇത് സിപിഎമ്മിനെ പ്രതിരോധത്തില്‍ ആക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ സിബിഐ അന്വേഷണത്തില്‍ ഈ നിലപാട് ആകാശ് ആവര്‍ത്തിക്കതിരിക്കാനുള്ള മുന്‍ കരുതലാണ് മുഖ്യന്റെ സന്ദര്‍ശന ഉദ്ദേശ്യമെന്നും വിമര്‍ശനമുണ്ട്.
ആകാശിന്റെ മൊഴി സിപിഎമ്മിന് എതിരായാല്‍ പാര്‍ട്ടിയിലെ ഉന്നതന്മാരിലെയ്ക്ക് പ്രധാനമായും പി ജയരാജനിലേക്ക് അന്വേഷണം നീളും. ഇതിനുള്ള സാഹചര്യം ഒഴിവാക്കാനാണ് ആകാശ് തില്ലങ്കേരിയുടെ അച്ഛനുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയതെന്നാണ് സൂചന. പാര്‍ട്ടിയെ ഒറ്റികൊടുക്കുന്ന മൊഴി സിബിഐയ്ക്ക് നല്‍കരുതെന്നാണ് ആവശ്യം. പാര്‍ട്ടിയില്‍ നിന്നുള്ള പുറത്താക്കല്‍ സാങ്കേതികം മാത്രമാണ്. എല്ലാ സഹായവും ആകാശിനും കുടുംബത്തിനും സിപിഎം നല്‍കുമെന്നു ഉറപ്പു ആകാശിന്റെ അച്ഛനെ നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ കേസില്‍ രാഷ്ട്രീയ നേതാക്കന്മാര്‍ പിടിയില്‍ ആകാതെ രക്ഷപ്പെടുമെന്ന് സൂചന. പിന്നെ കണ്ണൂരിന്റെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ മാത്രമല്ല പാര്‍ട്ടിയിലും കൊലയാളികള്‍ക്ക് പ്രത്യേക സ്ഥാനമാണ്. മരണം സംഭവിച്ചാലോ കൊലയാളി ആയാലോ കുടുംബത്തെ മുഴുവന്‍ ഏറ്റെടുക്കുകയും ല്‍ മുതല്‍ ഉള്ള കടങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കുകയും ചെയ്യുന്ന പല ഗുണങ്ങളും മുന്‍ പ്രതികള്‍ക്ക് കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നേതാക്കന്മാര്‍ക്ക് പകരം അണികളില്‍ ഈ കൊലപാതകവും ഒതുങ്ങും!
Post Your Comments