Latest NewsNewsGulf

വേശ്യാവൃത്തി: പ്രവാസി വനിത ദുബായില്‍ പിടിയില്‍

ദുബായ്•വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപണം നേരിടുന്ന സ്ത്രീയുടെ വിചാരണ ദുബായ് പ്രാഥമിക കോടതിയില്‍ ആരംഭിച്ചു.

ഫെബ്രുവരിയിലാണ് 45 കാരിയായ ഇന്ത്യന്‍ വനിതയെ അല്‍-മുറാഖ്‌ബത് പോലീസ് അറസ്റ്റ് ചെയ്തത്.

വ്യഭിചാര കുറ്റം ചുമത്തി, പരമാവധി ശിക്ഷ നല്‍കണമെന്ന ശുപാര്‍ശയോടെയാണ് പബ്ലിക് പ്രോസിക്യൂഷന്‍ കേസ് കോടതിയ്ക്ക് കൈമാറിയത്.

ഫെബ്രുവരി 6 ന് പിടിയിലാകുന്നതിന് മുന്‍പ് മൂന്ന് മാസത്തോളമായി വേശ്യാവൃത്തി നടത്തി വരികയായിരുന്നുവെന്ന് അന്വേഷണ ഘട്ടത്തില്‍ സ്ത്രീ പോലീസിന് മൊഴി നല്‍കിയിരുന്നു.

തന്റെ നാട്ടുകാരായ ഒരു പുരുഷനും സ്ത്രീയുമാണ് ഹൊര്‍ അല്‍ അന്‍സിലെ തന്റെ മുറിയിലേക്ക് ഇടപാടുകാരെ എത്തിച്ചിരുന്നതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. പ്രതിഫലമായി ആ സ്ത്രീ തനിക്ക് പ്രതിമാസം 1500 ദിര്‍ഹം നല്‍കിയിരുന്നതായും ഇവര്‍ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചിരുന്നു.

സ്ത്രീയെ ഇപ്പോള്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ പര്‍പ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button