Latest NewsNewsInternational

ആര്‍ക്കും വേണ്ടാതെ ഐ.എസിലെ ലൈംഗികാടിമകള്‍ : പ്രസവിച്ച് കൂട്ടുന്നത് നിരവധി കുഞ്ഞങ്ങളെ

മൊസൂള്‍ : ഐഎസ് ഭീകരരുടെ തടവില്‍ അതി ക്രൂരമായ ലൈംഗീകാതിക്രമങ്ങള്‍ക്ക് ഇരകളായ സ്ത്രീകള്‍ പുനരധിവാസ ക്യാമ്പുകളില്‍ കഴിയുന്നത് നരകതുല്യമായി. ഐഎസ് ഭീകരര്‍ മാനം കവര്‍ന്ന ഇവരെ സ്വീകരിക്കാന്‍ കുടുംബവും നാടും തയ്യാറാവുന്നില്ല. ഭീകരരുടെ ക്രൂരമായ പീഡനത്തില്‍ പിറന്ന കുട്ടികളുടെ അവസ്ഥയും ഏറെ പരിതാപകരം ആണ്, ആര്‍ക്കും വേണ്ടാത്തവര്‍ ആയി വളരുന്ന ഇവര്‍ ലൈംഗീക ചൂഷണത്തിനും ഇരകളാവുന്നുണ്ട്. യുഎന്‍ പ്രതിനിധികള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഞെട്ടിക്കുന്ന ഇത്തരം വിവരങ്ങള്‍ പുറത്തുവന്ന്. ഐഎസ് ഭരണം അവസാനിപ്പിച്ച് ഇറാഖി സര്‍ക്കാര്‍ അധികാരം പിടിച്ചെടുത്തെങ്കിലും സൈന്യം മോചിപ്പിച്ച സ്ത്രീകള്‍ നാടും വീടും കൈയ്യൊഴിഞ്ഞ കാമ്ബുകളില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ ആണ് നേരിടുന്നത്.

ഇറാഖിന്റെ മൂന്ന് ഭാഗങ്ങളും കീഴടക്കിയപ്പോള്‍ നിരവധി സ്ത്രീകളേയും കുട്ടികളേയുമാണ് ഐഎസ് ലൈംഗീകാടികമളാക്കിയത്. ഇവരെ ഈ വര്‍ഷം ആദ്യം സൈന്യം ഇടപെട്ട് മോചിപ്പിച്ചെങ്കിലും യുഎന്‍ കാമ്പില്‍ തന്നെ തുടരുകയാണ് ഇവരില്‍ പലരും. വീട്ടുകാര്‍ സ്വീകരിക്കാന്‍ തയ്യാറാവാത്തതിനാല്‍ ഇവര്‍ വീട്ടില്‍ പോകാന്‍ തയ്യാറാകുന്നില്ല. ഇനിയും തീവ്രവാദികള്‍ തട്ടികൊണ്ടുപോകുമോയെന്ന ഭയവും ഇവരെ അലട്ടുന്നുണ്ട്.

2014 ജൂണിലാണ് ഇറഖിലെ മൊസൂള്‍ നഗരം ഐഎസ് തീവ്രവാദികള്‍ പിടിച്ചെടുത്തത്. തുടര്‍ന്ന് നിരവധി പേരെയാണ് തീവ്രവാദികള്‍ തട്ടികൊണ്ടുപോയത്. ഇപ്പോള്‍ മോചിതരാക്കപ്പെട്ട പലരും ഭയത്തോടെയാണ് ജീവിക്കുന്നത്.

ഐഎസ് തീവ്രവാദികള്‍ ലൈംഗീകാടിമകളായി തടവിലാക്കുകയും പിന്നീട് ബലാത്സംഗത്തിന് ഇരയായി പ്രസവിക്കുകയും ചെയ്ത സ്ത്രീകളില്‍ പലരും അവരുടെ കുട്ടികളെ ഉപേക്ഷിച്ച് കളയുകയാണെന്ന് മൊസ്യൂളിലെ പ്രവിശ്യാ അധികാരികള്‍ വെളിപ്പെടുത്തിയതായി യുഎന്‍ പ്രതിനിധികള്‍ പറഞ്ഞു. വ്യാപകമായി ഇവരില്‍ പലരും കുട്ടികളെ ഉപേക്ഷിക്കുകയാണ്. ഇതോടെ അനാഥാലയങ്ങള്‍ കെട്ടിപടുക്കേണ്ട ബാധ്യതയിലാണ് ഭരണകൂടം.

ഇനിയും തീവ്രവാദികളുടെ പിടിയിലായ നിരവധി പേരെ രക്ഷപ്പെടുത്തേണ്ടതുണ്ട്. മതനേതാക്കള്‍ നല്‍കിയ കണക്ക് പ്രകാരം 3154 യസീദികളെ ഇനിയും കണ്ടെത്തേണ്ടതുണ്ട്. കൂടാതെ സ്ത്രീകളും കുട്ടികളും അടക്കം 850 ഉള്‍പ്പെടെ 1471 തുര്‍ക്ക്‌മെന്‍ വിഭാഗത്തേയും കണ്ടെത്തേണ്ടതുണ്ടെന്നും യുഎന്‍ പ്രതിനിധികള്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button