നൈജീരിയ: വിവാഹപൂർവ ബന്ധങ്ങൾ ഉണ്ടാകാതിരിക്കാൻ നൈജീരിയയിൽ പെൺകുട്ടികളെ 15 വയസ്സിന് താഴെ വിവാഹം ചെയ്‌ത് അയക്കുന്നു. സ്‌കൂളിൽ നിന്നും വീട്ടിൽ എത്തുമ്പോഴാണ് പലരും തന്റെ വിവാഹം നാളെയാണെന്നു അറിയുന്നത്. തെറ്റും ശെരിയും തിരിച്ചറിയാൻ പോലും അറിവില്ലാത്ത പ്രായത്തിൽ അവർ ഒരു ഭാര്യയാകുന്നു. മനസുകൊണ്ടോ ശരീരംകൊണ്ടോ ഒന്നിനും പകമല്ലാത്ത പ്രായത്തിലാണ് അവർ ഭാര്യയുടെ വേഷം അണിയുന്നത്. വിവാഹത്തിന് മുൻപ് പെൺകുട്ടികൾക്ക് ആരെങ്കിലുമായി ബന്ധമുണ്ടായാൽ അത് കുടുംബത്തിന് ശാപമാകും എന്നാണ് ഇവിടത്തെ വിശ്വാസം. ഇത് ഒഴിവാക്കാൻ വേണ്ടിയാണു പെൺകുട്ടികളെ പ്രായപൂർത്തിയാകുന്നതിന് മുൻപ് വിവാഹം ചെയ്യിക്കുന്നത്. ഇതിന്റെ ഫലമായി നൈജീരിയയിൽ യുവാക്കളുടെ എണ്ണം കൂടുകയാണ്.
യുവാക്കളുടെ നില ക്രമാതീതവും ദ്രുതഗതിയിലും വര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെ യുവാക്കളിലെ 69 ശതമാനം പേരും 24 വയസ്സിന് താഴെയുള്ളവരാണ്. മിക്കവാറും 18 ന് മുമ്ബേ ആര്‍ക്കെങ്കിലും പെണ്‍മക്കളെ മാതാപിതാക്കള്‍ കെട്ടിച്ചു കൊടുക്കും. മിക്കവാറും പെണ്‍കുട്ടികള്‍ 15 ാം വയസ്സില്‍ തന്നെ ആദ്യ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്യുന്ന ഇവിടെ ഓരോ സ്ത്രീകള്‍ക്കും ഏഴോ എട്ടോ ആണ് മക്കള്‍.
also read:രാജ്യത്തെ നാല് ലക്ഷം പേര്‍ക്ക് കേള്‍വി ശക്തി നഷ്ടപ്പെട്ടതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
പഠനത്തിൽ മിടുക്കിയായിരുന്ന 14 കാരി നഫീസയ്ക്ക് വിവാഹം കഴിക്കേണ്ടി വന്നത് 34 കാരനെയായിരുന്നു. അമ്മാവന്റെ മകന്റെ കൂട്ടുകാരനെയാണ് വിവാഹം കഴിക്കേണ്ടി വന്നത്. എല്ലാം നടത്തിയത് അമ്മാവനായിരുന്നു. ശാരീരിക ബന്ധത്തിന് സമ്മതിക്കാത്തതിന്റെ പേരില്‍ മാസങ്ങളോളം ഇയാള്‍ നഫീസയെ മര്‍ദ്ദിച്ചു. ഒടുവിൽ 15 ാം വയസ്സില്‍ ഗര്‍ഭിണിയായ നഫീസയ്ക്ക് പിറന്ന ആദ്യ കുഞ്ഞ് തന്നെ മരണപ്പെട്ടു. പിന്നീട് ഭർത്താവിന്റെ അരികിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു നഫീസ. പിന്നീട് പഠനം തുടർന്നു. തന്റെ ജീവിതത്തിലെ മുള്ളുവേലികൾ കടന്ന് ഇന്ന് നസീഫ സ്ത്രീകളെ ബോധവല്‍ക്കരിക്കുന്ന യുനൈറ്റഡ് നേഷന്റെ ഒരു അംബാസഡറാണ്. ചെറുപ്രായത്തില്‍ പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാകുന്നതിന്റെ ആരോഗ്യ പ്രശ്നത്തെക്കുറിച്ച് കുടുംബത്തിലെ മാതാപിതാക്കള്‍ക്കും ഭര്‍ത്താക്കന്മാര്‍ക്കും ഇടയില്‍ ബോധവല്‍ക്കരണം നടക്കുന്നുണ്ട്. ഇതിനൊപ്പം എണ്ണമറ്റ രീതിയില്‍ കുട്ടികള്‍ പിറക്കുന്ന രീതികളില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനായി ഗര്‍ഭനിരോധന സംവിധാനത്തെക്കുറിച്ചു മാതാപിതാക്കള്‍ക്ക് ബോധവല്‍ക്കരണവും നല്‍കി വരുന്നുണ്ട്. തന്റെ ജീവിതത്തിലെ കടുപ്പമേറിയ അനുഭവത്തിൽ നിന്ന് ഉയർന്ന് വന്നവളാണ് നസീഫ.
Post Your Comments