തിരുവനന്തപുരം: സിപിഐഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍. കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് ബിജെപിയിലേക്ക് ക്ഷണമുണ്ടെന്ന വാർത്ത പ്രചരിക്കുമ്പോഴാണ് പ്രതികരണവുമായി സുരേന്ദ്രൻ എത്തിയത്. സുധാകരന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ സിപിഐഎമ്മിന് എന്താണ് വിഷമമെന്നാണ് സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.
Read also:വീടുകളുടെ അകത്തളങ്ങൾക്ക് അഴക് കൂട്ടാൻ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇനി കെ. സുധാകരന്‍ ബി. ജെ. പിയില്‍ ചേര്‍ന്നാല്‍ തന്നെ സി. പി. എമ്മിനെന്താ ഇത്ര ദണ്ണം. ഇതാദ്യമായിട്ടാണോ മററു പാര്‍ട്ടിയിലുള്ളവര്‍ ബി. ജെ. പിയില്‍ ചേരുന്നത്? ഇപ്പോള്‍ കേന്ദ്രമന്ത്രിസഭയില്‍ ടൂറിസം മന്ത്രിയായിരിക്കുന്ന അല്‍ഫോണ്‍സ് കണ്ണന്താനം കേരളാ നിയമസഭയിലെ സി. പി. എം വിജയിപ്പിച്ച എം. എല്‍. എ ആയിരുന്നില്ലേ? ത്രിപുരയില്‍ ബി. ജെ. പി അധികാരത്തില്‍ വന്നത് ബി. ജെ. പിയിലേക്കു പുതുതായി മററു പാര്‍ട്ടിക്കാര്‍ വന്നതുകൊണ്ടല്ലേ.
ജനാധിപത്യസംവിധാനത്തില്‍ ആളുകള്‍ പാര്‍ട്ടിമാറുന്നത് ഇത്രവലിയ അപരാധമാണോ? എസ്. എം കൃഷ്ണ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി ആയിരുന്നില്ലേ. കേരളത്തില്‍ ബി. ജെ. പിക്ക് പതിനഞ്ച് ശതമാനം വോട്ടുകിട്ടിയത് പലരും പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നതുകൊണ്ടല്ലേ. സി. പി. എമ്മിന്റെ അനുവാദം വാങ്ങിയിട്ടുവേണോ ആളുകള്‍ക്കു ബി. ജെ. പിയില്‍ ചേരാന്‍? കോണ്‍ഗ്രസ്സുകാരെ മാത്രമല്ല നല്ല സി. പി. എം നേതാക്കളെ കിട്ടിയാലും ഞങ്ങള്‍ പാര്‍ട്ടിയില്‍ ചേര്‍ക്കും.
Post Your Comments