KeralaLatest NewsNews

ഇനി നമ്മുടെ ” ചക്ക “വെറും ചക്കയല്ല, പിന്നെയോ..?

കേരളത്തിന്റെ സ്വന്തം ചക്ക ഇനി സംസ്‌ഥാന ഫലമായി അറിയപ്പെടും. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് കൃഷി മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു. കൃഷി വകുപ്പിന്റെ തീരുമാനത്തിന് മുഖ്യമന്ത്രിയുടെ അനുമതി കിട്ടി. ബാക്കി നടപടികള്‍ ഏപ്രിലില്‍ പൂര്‍ത്തിയാക്കും . കാർഷിക കേരളത്തിന്റെ സ്വന്തം ഫലമായ ചക്കയ്ക്ക് ഇതോടുകൂടി പ്രചാരം വർധിക്കും.

പ്രതി വര്‍ഷം 1500 രൂപ ചക്കയിലൂടെ വരുമാനം ഉണ്ടാക്കാമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. ചക്കയ്ക്കു കാൻസറിനെ പ്രതിരോധിക്കാനടക്കം കഴിവുണ്ടെന്നു പഠനങ്ങൾ കണ്ടെത്തിയിരുന്നു. സ്വർണത്തിന്റെ അംശം കൂടുതലുള്ള ഫലംകൂടിയാണിത്. അയൽനാടുകളിലും വിദേശത്തും ചക്കയ്ക്കും ചക്കവിഭവങ്ങൾക്കും പ്രിയം കൂടിവരുന്ന സമയവുമാണ്.

ഒരുകാലത്തു കേരളീയരുടെ പ്രധാന ഭക്ഷണവിഭവമായിരുന്ന ചക്കയുടെ മൂല്യം പുതിയ തലമുറ തിരിച്ചറിയാത്ത സാഹചര്യവുമുണ്ട്. കീടനാശിനിയുടെയോ രാസവളത്തിന്റെയോ സ്പർശമേൽക്കാത്ത ചക്കയുടെ ഔഷധമൂല്യം കൂടുതലായി വെളിപ്പെട്ടുവരികയാണ്. നാരുസമ്പുഷ്‌ടമായ ചക്കവിഭവങ്ങൾ ആരോഗ്യത്തിന് അത്യുത്തമമാണെന്നു പഠനങ്ങൾ വ്യക്‌തമാക്കിയിരുന്നു. കേരളത്തിന്റെ തനതുഫലമായ ചക്കയുടെ പെരുമ ജനങ്ങളിൽ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടുകൂടിയാണ് സംസ്‌ഥാന ഫലമായി ഇതിനെ പ്രഖ്യാപിക്കണമെന്ന ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button