പാറ്റയെ കൊല്ലാനായി സ്പ്രേ അടിച്ചപ്പോൾ സംഭവിച്ചത് ദുരന്തം. അടുക്കളയിൽ ഗ്യാസ് എരിയുന്നതിനിടെ ആയിരുന്നു ഗൃഹനാഥൻ സ്പ്രേ അടിച്ചത്. അടിച്ചത് മാത്രമേ ഓർമ്മയുള്ളു. പിന്നെ കണ്ടത് വീട് മുഴുവൻ തീയും പുകയുമാണ്. തീപിടിക്കുന്ന പദാര്‍ഥം കൊണ്ട് ഉണ്ടാക്കിയ സ്പ്രേ ചീറ്റിയതോടെ തീ ആളിപ്പടര്‍ന്ന് സ്ഫോടനമാകുകയായിരുന്നു. മിനിറ്റുകള്‍ക്കകം അടുക്കള കത്തിയെരിഞ്ഞു.
പൊലീസും ഫയര്‍ഫോഴ്സും കിണഞ്ഞു പരിശ്രമിച്ചാണ് തീയണച്ച് ആളെ ആശുപത്രിയിലാക്കിയത്. മുഖത്തിനും കൈകള്‍ക്കുമാണ് ഇദ്ദേഹത്തിന് കാര്യമായി പൊള്ളലേറ്റത്.സ്ഫോടനത്തിന്റെ തീവ്രതയില്‍ ജനല്‍ച്ചില്ലുകള്‍ പൊട്ടിത്തെറിച്ചു. അടുക്കളയുടെ ചുവരുകളും അടര്‍ന്നു വീണു. ഇദ്ദേഹത്തിന്റെ മൂന്നു മക്കൾ രക്ഷപെട്ടത് ഭാഗ്യം ഒന്നുകൊണ്ടു മാത്രം. തീ അടുക്കളയില്‍ നിന്ന് മറ്റു മുറികളിലേക്കു പടരാതിരുന്നതാണ് രക്ഷയായത്.
കുട്ടികള്‍ കിടപ്പു മുറിയിലായിരുന്നു.വന്‍ സ്ഫോടന ശബ്ദവും കുലുക്കവും കേട്ട് ഞെട്ടിയ അയല്‍വാസികള്‍ പുറത്തേക്കിറങ്ങിയോടി. യാതൊരു കാരണവശാലും തീയുള്ളിടത്ത് ഉപയോഗിക്കരുതെന്ന സ്പ്രേയില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും വലിയൊരു അപകടം സംഭവിക്കാത്തതില്‍ ആശ്വസിക്കുകയാണ് വേണ്ടതെന്നും രക്ഷാ പ്രവർത്തനം നടത്തിയ ഉദ്യോഗസ്ഥർ പറഞ്ഞു.
Post Your Comments