കൊച്ചി•എറണാകുളം ജില്ലയില്‍ സി.പി.ഐയില്‍ നിന്നും നൂറോളം പേര്‍ രാജിവച്ചു സി.പി.ഐ.എമ്മില്‍ ചേര്‍ന്ന്. സി.പി.ഐ മുന്‍ ജില്ലാ എക്സിക്യുട്ടീവ് അംഗം അഡ്വ, ഇഎം സുനില്‍ കുമാറടക്കം നൂറോളം പ്രവര്‍ത്തകരും കുടുംബാംഗങ്ങളുമാണ് സി.പി.ഐ വിട്ട് സി.പി.എമ്മിലെത്തിയത്. ഉദയംപേരൂര്‍, പറവൂര്‍, കൊച്ചി, പച്ചാളം, വടുതല, അയ്യപ്പന്‍കാവ്, മേഖലയില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ഇവര്‍.
പച്ചാളത്ത് നടന്ന പൊതുപരിപാടിയില്‍ പ്രകടനമായെത്തിയ പ്രവര്‍ത്തകരെ ജില്ലാ സെക്രട്ടറി പി.രാജീവ് സ്വീകരിച്ചു. സി.പി.ഐ എറണാകുളം ജില്ലാ നേതൃത്വത്തിലെ വിഭാഗീയതയിലും തെറ്റായ തീരുമാനങ്ങളിലും മനംമടുത്താണ് തീരുമാനമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
സുനില്‍ കുമാറിന് പരമേ സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം ഇ.എം പ്രസന്നകുമാര്‍, മുന്‍ ലോക്കല്‍ സെക്രട്ടറി ടി.സി ജോയി, മഹിളാസംഘം നേതാവ് ലൈല മദുസൂദനന്‍, ഉദയംപേരൂരിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് പി.കെ പദ്മനാഭന്‍ എന്നിവരും സി.പി.ഐ വിട്ടവരില്‍ ഉള്‍പ്പെടുന്നു.
സി.പി.ഐ ജില്ലാ, സംസ്ഥാന സമ്മേളനങ്ങള്‍ക്ക് ശേഷമുണ്ടായ അതൃപ്തിയും യഥാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണെന്ന തിരിച്ചറിവുമാണ് തീരുമാനത്തിന് പിന്നിലെന്നുംസുനില്‍കുമാര്‍ പറഞ്ഞു.
പാര്‍ട്ടി വിട്ട് വരുന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് ജില്ലാ സെക്രട്ടറി പി.രാജീവ് പറഞ്ഞു.
Post Your Comments