Latest NewsNewsIndia

അറ്റ് പോയ കാല്‍ രോഗിക്ക് തന്നെ തലയിണയാക്കി ഡോക്ടര്‍മാര്‍

ഝാന്‍സി: അപകടത്തില്‍ അറ്റ കാല്‍ തലയ്ക്ക് താങ്ങായി വെച്ച് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍. മധ്യപ്രദേശിലുള്ള ഝാന്‍സി മെഡിക്കല്‍ കോളേജിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവംുണ്ടായത്. വാഹനാപകടത്തില്‍ കാല്‍ നഷ്ടപപ്പെട്ട യുവാവിനാണ് ഇത് നേരിടേണ്ടി വന്നത്.

also read: മെഡിക്കല്‍ കോളേജില്‍ രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

അപകടത്തില്‍ പെട്ട് ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ യുവാവിന്റെ അറ്റുപോയ കാല്‍ തലയ്ക്ക് താങ്ങായി വെച്ചത്. യുവാവ് സ്വബോധത്തോടെ തന്നെ സ്ട്രക്ചറില്‍ കിടക്കുമ്പോഴായിരുന്നു മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ കണ്ണില്ലാത്ത ക്രൂരത. പരുക്ക് പറ്റിയ യുവാവിന്റെ മറ്റ് വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല.

സംഭവം വാര്‍ത്തയായതോടെ അന്വേഷിക്കാനായി ഉന്നതതല സമിതിയെ നിയോഗിച്ചതായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സാധന കൗശിക് പറഞ്ഞു.

shortlink

Post Your Comments


Back to top button