Latest NewsIndiaNews

ബി.ജെ.പി നേതാവിന്റെ വീടിനു മുന്നിൽ യുവതി ജീവനൊടുക്കി

മംഗലാപുരം•വിവാഹിതയും കൂലിപ്പണിക്കാരിയുമായ യുവതി പ്രാദേശിക ബി.ജെ.പി നേതാവിന്റെ വീടിന് മുന്നില്‍ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. ബെൽത്തങ്ങാടി താലൂക്കിലെ തൊട്ടട്ടാടിയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.

ലക്ഷ്മി എന്ന മേരി (40) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഭാര്യക്ക് വയറുവേദന ഉണ്ടായിരുന്നുവെന്നും മാര്‍ച്ച്‌ 6 ചൊവ്വാഴ്ച രാത്രി 11 മണിയോടെ ഇവര്‍ വീടുവിട്ടു പോയതായും ഭര്‍ത്താവ് സന്തോഷ്‌ ധര്‍മസ്ഥല പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നതായി പോലീസ് പറഞ്ഞു. എവിടെ പോകുകയാണെന്ന് പറഞ്ഞിരുന്നില്ല. പുലര്‍ച്ചെ മൂന്ന് മണിയോടെ, ഭാര്യ റബ്ബര്‍ ടാപ്പിംഗിന് ഉപയോഗിക്കുന്ന ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തതായി വിവരം ലഭിക്കുകയായിരുന്നുവെന്നും സന്തോഷ്‌ പറഞ്ഞു. ഗ്രാമപഞ്ചായത്ത്‌ അംഗവും ബി.ജെ.പി നേതാവുമായ ഒബയ്യയുടെ വീടിന് മുന്നില്‍ വച്ചാണ് യുവതി മരിച്ചത്.

കൂലിപ്പണിയ്ക്കായാണ് ഹസന്‍ സ്വദേശിനിയായ ലക്ഷ്മി ബെൽത്തങ്ങാടിയിലേക്ക് വന്നതെന്ന് പോലീസ് പറഞ്ഞു. 45 കാരനായ സന്തോഷ്‌ ആണ് ഭര്‍ത്താവ്. ഇവര്‍ക്ക് എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു മകനുണ്ട്. അടുത്തിടെയാണ് ലക്ഷ്മി ഭര്‍ത്താവിന്റെ മതമായ ക്രിസ്തുമത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്.

ഇലക്ട്രീഷ്യന്‍ കൂടിയായ ഒബയ്യയ്ക്ക് ലക്ഷ്മിയെ നന്നായി അറിയാമായിരുന്നുവെന്ന് പോലീസ് പറയുന്നു. നേരത്തെ, ശല്യം ചെയ്യുന്നതായി കാട്ടി ലക്ഷ്മിയ്ക്കെതിരെ ഇയാള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ലക്ഷ്മിയും ഒബയ്യയും തമ്മിലുള്ള ഫോണ്‍ കോളുകളുടെ സ്വഭാവം പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.

ദുരൂഹസാഹചര്യത്തിലുള്ള മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്താണ് പോലീസ് അന്വേഷണം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button