മുംബൈ: ദയാവധം അനുവദിക്കണമമെന്ന് അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് ഭിന്നലിംഗക്കാരിയുടെ കത്ത്. എയര്‍ ഇന്ത്യയുടെ നടപടിയിലാണ് മുംബൈക്കാരിയായ സനവി പൊന്നുസാമി ദയാവധം ആവശ്യപ്പെട്ടിരിക്കുന്നത്. ഭിന്നലിംഗ കാരിയാണെന്ന കാരണത്താല്‍ എയര്‍ ഇന്ത്യയിലെ ക്യാബിന്‍ ക്രൂ ജോലി നിഷേധിക്കപ്പെട്ടുവെന്നാണ് ഇവരുടെ പരാതി. ഭിന്നലിംഗക്കാര്‍ക്ക് ഉള്ള കാറ്റഗറി ഇല്ലെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ പ്രതികരിച്ചതെന്നും സനവി കത്തില്‍ പറയുന്നു.
ലിംഗഭേദത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ ജോലി നിഷേധിക്കാന്‍ എയര്‍ ഇന്ത്യയ്ക്ക് എന്ത് അധികാരമാണ് ഉള്ളതെന്ന് സനവി ചോദിക്കുന്നു. ഇത്തരത്തില്‍ തരംതിരിക്കുന്നതിനേക്കാള്‍ നല്ലത് ദയാവധമാണ് അത് അനുവദിക്കണമെന്നാണ് സനവി അഭ്യര്‍ത്ഥിക്കുന്നത്. എയര്‍ ഇന്ത്യ പോലുള്ള സ്ഥാപനങ്ങളില്‍ തങ്ങളുടെ അവസ്ഥ ഇതാണെങ്കില്‍ മറ്റ് പ്രൈവറ്റ് സ്ഥാപനങ്ങളില്‍ പറയേണ്ടതില്ലെല്ലോ എന്നും അവര്‍ പറയുന്നു. തന്റെ ജീവിതം രാഷ്ട്രപതിയുടെ തീരുമാനത്തിലാണെന്നും സനവി പറയുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ നാല് പ്രാവശ്യം ക്യാബിന്‍ ക്രൂ പോസ്റ്റിലേക്കായി എയര്‍ ഇന്ത്യയില്‍ നിന്നും കോള്‍ ലെറ്റര്‍ വന്നു. എന്നാല്‍ അവസാന പട്ടികയില്‍ തന്റെ പേരില്ല. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് സ്ത്രീകള്‍ക്ക് മാത്രമാണ് എയര്‍ ഇന്ത്യയുടെ ക്യാബിന്‍ ക്രൂവില്‍ അവസരം ലഭിക്കുക. അല്ലാതെ ഭിന്നലിംഗക്കാര്‍ക്ക് അവസരം ഇല്ലെന്നാണ് പറയുന്നത്.-സനവി പറയുന്നു.
തന്റെ ജീവിത സാഹചര്യം അത്ര സാമ്പത്തികമുള്ളതല്ല അതിനാല്‍ തന്നെ ഒരു വക്കീലിനെ വെച്ച് കേസ് നടത്താന്‍ സാധിക്കില്ല. വ്യോമയാന മന്ത്രാലയത്തിനും എയര്‍ ഇന്ത്യയ്ക്കും എതിരെ കേസ് നടത്താനാകില്ല അതിനാല്‍ ദയാവധം അനുവദിക്കണമെന്നാണ് സനവി കത്തില്‍ പറയുന്നത്.
Post Your Comments